കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് എസ്എഫ്ഐ'; മഹാരാജാസ് കോളേജില്‍ കെ എസ് യു സ്ഥാപിച്ച തോരണങ്ങള്‍ എസ്എഫ്ഐ നശിപ്പിച്ചെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കൊച്ചി: തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ വിയോഗം വരുത്തിവെച്ച ആഘാതത്തില്‍ നിന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ ഇതുവരെ മോചനം നേടിയിട്ടില്ല. നിസ്സാരമായൊരു ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമായിരുന്നു അഭിമന്യു എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം പുറമേ നിന്ന് എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു അഭിമന്യുവിനെ കുത്തിയത്.

അഭിന്യുവിന്റെ കൊലപാതകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ തന്നെ മറുപക്ഷം എസ് എഫ് ഐ ക്യാമ്പസുകളില്‍ വെച്ചുപുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധതയേയും ഉയര്‍ത്തിക്കാട്ടിയിരുന്നു. ക്യമ്പസുകളിലെ അക്രമ രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയൊക്കെ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടും എസ്എഫ്‌ഐയുടെ സമീപനത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മഹാരാജാസിലെ കെഎസ്യു ആരോപിക്കുന്നത്.

അഭിമന്യു

അഭിമന്യു

അഭിമന്യുവിന്റെ കൊലപാതകത്തില്‍ മഹാരാജാസിലെ കെ എസ് യു യൂണിറ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ എടുത്തത് വ്യക്തമായ നിലപാടായിരുന്നു. മഹാരാജാസില്‍ എസ് എഫ് ഐ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു കെ.എസ്.യു മഹാരാജാസ് എന്ന പേജില്‍ യൂണിറ്റിന്റെ കുറിപ്പ് വന്നത്.

ചെറിയ അടി പോലും

ചെറിയ അടി പോലും

കെ എസ് യു സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തില്‍ അഭിമന്യു പങ്കെടുത്തത് സൂചിപ്പിക്കുന്ന പോസ്റ്റില്‍ അത്രമേല്‍ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒന്നര വര്‍ഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസില്‍ ഇണ്ടായിട്ടില്ല എന്നതും എടുത്ത് പറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

ഈ പോസ്റ്റിനെതിരെ ചില വിമര്‍ശനങ്ങള്‍ കെ എസ് യു അനുകൂലികളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. എസ് എഫ് ഐക്കാരല്ലെ നിങ്ങളെയും കേരളത്തിലെകെ എസ് യുക്കാരെയും മര്‍ദ്ദിക്കുന്നത് എന്നിട്ടും എന്തിന് അവരെ പിന്തുണക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം.

 വര്‍ഗീയത

വര്‍ഗീയത

അക്രമ രാഷ്ട്രീയം, വര്‍ഗീയത., ഇതില്‍ രാജ്യത്തെ മലീമസമാക്കാന്‍ നോക്കുന്ന രാഷ്ട്രപിതാവിന്റെ നെഞ്ച് പിളര്‍ത്തിയ വര്‍ഗീയതയെ തന്നെയാണ് ആദ്യം ചെറുക്കേണ്ടത് എന്ന ബോധ്യമാണ് അഭിമന്യുവിന് നല്‍കിയ പിന്തുണ. കേരളത്തിലെ ക്യാമ്പസുകളില്‍ ഇനി എസ് എഫ് ഐയുടെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും അക്രമിക്കപെടില്ലെന്ന ഉറപ്പ് കേരളത്തിലെ പൊതു സമൂഹത്തിന് നല്‍കാന്‍ നിങ്ങള്‍ തയ്യാറാവണമെന്നും കെഎസ്യു ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷത്തിന് അയവ്

സംഘര്‍ഷത്തിന് അയവ്

വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്ന് മഹാരാജാസില്‍ അവര്‍ സമാധാനപരമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുന്നു എന്ന തോന്നിച്ചിടത്ത് നിന്നാണ് ക്യാമ്പസില്‍ വീണ്ടും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങല്‍ ഉണ്ടായിരിക്കുന്നത്. നവാഗതരെ സ്വീകരിക്കാനായി കെ എസ് യു സ്ഥാപിച്ച് കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

അസഹിഷ്ണുത

അസഹിഷ്ണുത

കെ എസ് യു മഹാരാജാസ് യൂണിറ്റ് സംഭവത്തിലുള്ള പ്രതിഷേധം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നവാഗതരേ നിങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുക. മഹാരാജാസിന് ഇങ്ങനെ ഒരു മുഖം കൂടിയുണ്ട്. അസഹിഷ്ണതയുടെ മുഖം.ഇത്രയും സംഭവവികാസങ്ങള്‍ നടന്നതിന് ശേഷവും ആ ക്യാമ്പസില്‍ തുടരുന്ന അസഹിഷ്ണത നിലനില്‍ക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

നശിപ്പിക്കപ്പെട്ടു

നശിപ്പിക്കപ്പെട്ടു

നവാഗതരെ സ്വാഗതം ചെയ്യാന്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തില്‍ വെച്ചിരുന്ന കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു.ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല അവര്‍ ആരെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്,അവര്‍ ആരോടാണ് ഇത്തരത്തില്‍ സംവദിക്കാന്‍ ശ്രമിക്കുന്നതെന്നും ഫെയ്‌സ് കുറിപ്പില്‍ പറയുന്നു.

ക്ഷമിക്കുക

ക്ഷമിക്കുക

പ്രിയപ്പെട്ട മഹാരാജാസിലെ നവാഗതരെ, നിങ്ങളെ സ്വാഗതം ചെയ്യുവാനായ് ഞങ്ങള്‍ ഒരുക്കിയ ബാനറുകളും,കൊടിതോരണങ്ങളും നഷ്ട്ടപ്പെട്ടിരിക്കുന്നു.നിങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുക.ഞങ്ങള്‍ നിങ്ങളെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രം നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തരുതെന്നും യൂണിറ്റ് ആവശ്യപ്പെടുന്നു.

തകര്‍ക്കാന്‍ കഴിയില്ല

തകര്‍ക്കാന്‍ കഴിയില്ല

നശിപ്പിച്ചവരോട് ഒന്നേ പറയുവാന്‍ ഉള്ളു,
ഞങ്ങളെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
ഈ കൊടിയിലും തോരണത്തിലും ബാനറിലും മാത്രമല്ല ഞങ്ങളുടെ ആവേശം നിലനില്‍ക്കുന്നത്. ഞങ്ങളെ ഭയപ്പെടുത്താനും നിങ്ങള്‍ക്കാവില്ല, കാരണം ശക്തമായൊരു ആശയമാണ് ഞങ്ങളുടെ പക്കലുള്ളതെന്നും പ്രതിഷേധ കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
ksu sfi clash in maharajas college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X