എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: പ്ളസ് ടു അധികബാച്ച് അനുവദിച്ചതിലെ അഴിമതി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ചെറിയ ഉന്തപം തള്ളുമായി തുടങ്ങിയ സംഘര്‍ഷത്തില്‍ പൊലീസിന് നേരെ വ്യാപക കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിയ്ക്കുകയും ചെയ്തു. പത്ത് മിനിട്ടോളം വിദ്യാര്‍ഥികതളും പൊലീസും ഏറ്റുമുട്ടി. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു.

അഞ്ച് സമരക്കാര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റെന്ന് എബിവിപി നേതാക്കള്‍ പറയുന്നു. ഒട്ടേറെ വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. രാവിലെ പതിനൊന്നരയോടെയാണ് നൂറോളം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. എന്നാല്‍ ഇവരെ തടയാന്‍ ആവശ്യത്തിന് പൊലീസുകാര്‍ ഉണ്ടായിരുന്നില്ല.
സമരക്കാരെ നിയന്ത്രിയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചതും ലാത്തി ചാര്‍ജ്ജ് നടത്തിയതും പിന്നീട് സംഘര്‍ഷം വ്യാപിയ്ക്കുകയായിരുന്നു. ഇതിനിടെയിലാണ് ഗ്രനേഡ് പ്രയോഗിച്ചത്.












Click it and Unblock the Notifications