കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരതനാട്യത്തിനിടെ കുഴഞ്ഞു വീണു, നര്‍ത്തകന് വേദിയില്‍ അന്ത്യം, വീഡിയോ കാണാം

പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഓമനക്കുട്ടന്‍ കുഴഞ്ഞു വീണത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നൃത്ത വേദിയില്‍ കുഴഞ്ഞ് വീണ് കലാകാരന്‍ മരിച്ചു. ഭരതനാട്യ കലാകാരന്‍ പറവൂര്‍ സ്വദേശി ഒമനക്കുട്ടനാണ് കുഴഞ്ഞു വീണ് മരിച്ചത്. പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് ഓമനക്കുട്ടന്‍ കുഴഞ്ഞു വീണത്.

കഴിഞ്ഞ ദിവസം രാത്രി ഗുരുവിനൊപ്പമാണ് ഓമനക്കുട്ടന്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചത്. ഇതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗുരു ശിവന്‍ മാല്യങ്കര പാതിവഴിയില്‍ നൃത്തം അവസാനിപ്പിച്ച് കര്‍ട്ടന്‍ താഴ്ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

death

നൃത്തത്തിന്റെ ഭാഗമായിട്ടാണ് കലാകാരന്‍ വീണതെന്നായിരുന്നു കാണികള്‍ ആദ്യം കരുതിയത്. ക്ഷേത്ര ഭാരവാഹികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൃത്തം അവതരിപ്പിക്കുന്നതിന് മുമ്പ് ഓമനക്കുട്ടന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് ഗുരു പറഞ്ഞു.

പ്രദേശത്തെ അറിയപ്പെടുന്ന നര്‍ത്തകനാണ് ഓമനക്കുട്ടന്‍. നിരവധി ശിക്ഷ്യന്മാരും ഇദ്ദേഹത്തിനുണ്ട്. ദേശീയ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി ബിഹാറിലെ നൂറോളം വേദികളില്‍ ഇദ്ദേഹം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ഓമനക്കുട്ടന്‍റെ അവസാന നൃത്ത പ്രകടനത്തിന്‍റെ വീഡിയോ കാണാം

English summary
classical dancer dies during stage performance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X