കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റൂര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കോടതി. ഭൂമി ഇടപാടുമായി ബന്ധപെട്ട് ക്രമക്കേട് നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പാലിച്ചാണ് പൈപ്പ് മാറ്റുന്നതിന് ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു.

പാറ്റൂര്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സഹായിച്ചുവെന്നാണ് വിഎസ് അച്യുതാനന്ദന്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അന്വേഷണം നടത്തണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. ഇടപാടില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അനാവശ്യ തിടുക്കം കാട്ടിയെന്നും വിഎസ് ആരോപിക്കുന്നു.

Oomman Chandy

സര്‍ക്കാരിന്റെ 16.8 സെന്റ് സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയത് വ്യക്തമാണെന്ന കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 29ലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ആദ്യം ലോകായുക്ത പരിഗണികട്ടെയെന്നും കോടതി തീരുമാനം പിന്നീട് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

2014 ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കലക്ടര്‍, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരടങ്ങുന്ന കമ്മറ്റിയെ നിയോഗിച്ചു. 2014 ഏപ്രില്‍ 8ന് ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ വാട്ടര്‍ അതോറിറ്റി എംഡിക്ക പകരം എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് യോഗത്തില്‍ പങ്കെടുത്തത്. പാറ്റൂര്‍ ഭൂമിയില്‍ വാട്ടര്‍ അതോറിറ്റിക്ക് അവകാശമില്ലെന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗം മുമ്പാകെ വച്ചത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശുപാര്‍ശ മൂന്നംഗ സമിതി ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്നേ ദിവസം തന്നെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഫയലില്‍ മേല്‍ നടപടി സ്വീകരിച്ച് ആര്‍ടെക്കിനു അനുകൂലമായ ഉത്തരവിറക്കുകയായിരുന്നു. ഇതാണ് വിഎസ് ചോദ്യം ചെയ്തത്.

English summary
Clean chit for Oommanchandy in pattoor case by vigilence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X