സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശിന് ക്ലീന്‍ ചിറ്റ്; പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിബിഐ
പത്തനംതിട്ട: സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ അടൂര്‍ പ്രകാശിന് ക്ലീന്‍ചിറ്റ്. അടൂര്‍ പ്രകാശിനെതിരായ പരാതിയില്‍ കഴമ്പില്ല എന്നാണ് സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു അടൂര്‍ പ്രകാശിനെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചത്.
എന്നാല്‍ പരാതിക്കാരിയുടെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ല എന്നാണ് സി ബി ഐ പറയുന്നത്. നിലവില്‍ ആറ്റിങ്ങല്‍ എം പിയായ അടൂര്‍ പ്രകാശ് സോളാര്‍ പീഡനക്കേസില്‍ കടുത്ത ആരോപണം നേരിട്ട നേതാക്കളില്‍ ഒരാളാണ്.

തിരുവനന്തപുരം സി ബി ഐ കോടതിയില്‍ ആണ് അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ പീഡന കേസില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തിട്ട് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണ് എന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പരാതിക്കാരി പറയുന്നത് 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് എന്നാണ്. എന്നാല്‍ 2018 ലാണ് പരാതിക്കാരി പൊലീസിനെ സമീപിക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു.

2021 ഓഗസ്റ്റില്‍ സി ബി ഐ കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെയും കേസുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ച മറ്റുള്ളവരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അടൂര്‍ പ്രകാശ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ചു പീഡിപ്പിച്ചു എന്നും ബെംഗളൂരുവിലേക്കു വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചു എന്നുമാണു പരാതിക്കാരിയുടെ ആരോപണം.

എന്നാല്‍ ബെംഗളൂരുവില്‍ അടൂര്‍ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ല എന്നാണ് സി ബി ഐ കണ്ടെത്തല്‍. നേരത്തെ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവായ ഹൈബി ഈഡന് എം പിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications