കുടുംബത്തിനൊപ്പം പോയ യുവാവിനെ വെട്ടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്, നിസംഗരായി കൊച്ചി പോലീസ്
കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസില്‍ പ്രതികളെ പിടിക്കാതെ കൊച്ചി പോലീസിന്റെ നിസംഗത.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നിസംഗത തുടരുകയാണ്
കൊച്ചി : കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസില്‍ പ്രതികളെ പിടിക്കാതെ കൊച്ചി പോലീസിന്റെ നിസംഗത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നിസംഗത തുടരുകയാണ് സിറ്റി പോലീസ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് വല്ലാര്‍പ്പാടം സ്വദേശി നിഖില്‍ ജോസിനു നേരെ ആക്രമണം ഉണ്ടായത്. ഭാര്യയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനുമൊപ്പം ജാപ്പില് യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ പിന്തുടര്ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

പട്ടാപ്പകല്‍ ആക്രമണം
കൊച്ചി എടവനക്കാട്ടെ പെട്രോള്‍ പമ്പില്‍ വച്ചാണ് നിഖിലിനു നേരെ ആക്രമണം ഉണ്ടായത്. പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ കയറിയപ്പോള്‍ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ആദ്യം സുഹൃത്തിനു നേരെ
ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് പിന്നാലെ വരികയായിരുന്ന ബൈക്കിന് കടന്നുപോകാന്‍ വഴി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ആദ്യം സംഘം ജീപ്പിന്റെ പിന്നിലുണ്ടായിരുന്ന യുവാവിനെയാണ് ആക്രമിച്ചത്. രക്ഷിക്കാന്‍ നിഖില്‍ ഇടപെട്ടതോടെ നിഖിലിനെ ആക്രമിക്കുകയായിരുന്നു.

പിന്നാലെ മടക്കം
ആക്രമണം പ്രതിരോധിക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആദ്യം മുതുകിലും പിന്നെ കൈയിലും മുഖത്തും അക്രമികള്‍ വെട്ടി .അതിനു ശേഷം കടന്നുകളയുകയായിരുന്നു.

സഹായിക്കാന്‍ ആരും തയ്യാറായില്ല
ഇതിനിടെ ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് നിഖിലിന്റെ ഭാര്യ സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഭയന്ന നാട്ടുകാര്‍ കാഴ്ചക്കാരായി നില്ക്കുക മാത്രമാണ് ചെയ്തത്.

പിടികൂടാതെ പോലീസ്
സംഭവവുമായി ബന്ധപ്പെട്ട് ഞാറയ്ക്കല്‍ പോലീസ് പ്രതികള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

നിസംഗരായി പോലീസ്
പ്രതികളെ കുറിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും നിസംഗത പുലര്‍ത്തുകയാണ് പോലീസ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികളെ വ്യക്തമായി തിരിച്ചറിയാം. ദൃശ്യങ്ങള്‍ മനോരമ പുറത്തുവിട്ടിട്ടുണ്ട്. പ്രതികളെത്തിയ ബൈക്കിന്റെ നമ്പറും ഇതില്‍ വ്യക്തമാണ്. കൂടാതെ നിഖിലിന്റെ ഭാര്യ, പമ്പിലെ ജീവനക്കാര്‍ എന്നിവരുടെ ദൃക്സാക്ഷി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിച്ച യുവാവിന്റെ മൊഴിയും ലഭ്യമാണ്. ഇതൊക്കെയുണ്ടായിട്ടും നാല് ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. രണ്ടുമാസം മുമ്പാണ് ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കൊച്ചി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications