സിസ്റ്റര്‍ അഭയയുടെത് കൊലപാതകമെന്ന് വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയില്‍ വ്യക്തമായതായി സിബിഐ കോടതി. കേസില്‍ കോടതിക്ക് മുന്നിലെത്തിയ സാക്ഷികളെല്ലാം വിശ്വസനീയമാണെന്നും കൃത്യത്തില്‍ പ്രതകള്ക്കുള്ള പങ്ക് സാധൂകരിക്കുന്നതാണെന്നും തിരുവതപുരം സിബിഐ കോടത് വ്യക്തമാക്കി.
സിസ്റ്റര്‍ അമലയുടെ മരണം കൊലപാതകമാണെന്നും സിസ്റ്റര്‍ അഭയയെ തലക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്നും അന്തിമ വിധി ന്യായത്തില്‍ കോടതി പറയുന്നു. പുലര്‍ച്ചെ മഠത്തിന്റെ അടുക്കളയില്‍ വെച്ച് പ്രതികളെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കണ്ടതാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തില്‍ ഒന്നാം പ്രതി തോമസ് എം കോട്ടൂര്‍ പ്രോസിക്യൂഷന് സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണന്ന് കോടതി അന്തിമ വിധിയില്‍ നിരീക്ഷിക്കുന്നു.

കൊലപാതകത്തിന്റെ മുഖ്യ സാക്ഷിയായ അടക്കാ രാജുവിന്റെ മൊഴികളെല്ലാം വിശ്വസനീയവും സാഹചര്യങ്ങളോട് ഒത്തു പോകുന്നതുമാണെന്ന് കോടതി വിധിയിലുണ്ട്. ഫാദര്‍ തോമസ് കോട്ടൂര്‍ പയസ് ടെന്ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനാണെന്ന് സാക്ഷിമൊഴികളില്‍ നിന്നും മറ്റു തെളിവുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കന്യകയാണെന്ന് തെളിയിക്കാന്‍ സിസ്റ്റര്‍ സെഫി നടത്തിയ കന്യാ ചര്‍മ്മ ശസ്ത്രക്രീയയുടെ വിവരങ്ങള്‍ സിബിഐ വിചാരണക്കിടെ കോടതിയെ അറിയിച്ചിരുന്നു.
സിസ്റ്റര്‍ സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും സിബിഐ കോടതിയുടെ വിധിയിലുണ്ട്. കോണ്‍വെന്റിലെ അടുക്കള ഭാഗത്ത് സെഫിയുടെ സാന്നധ്യവും കുറ്റകൃത്യം തെളിയിക്കുന്നതിന് പര്യാപതമെന്നും വിധിന്യായത്തില്‍ പറയുന്നു.
അഭയ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ ക്രൈബ്രാഞ്ച് എസ്പിയായ കെടി മെക്കിളിനെതിരെ നടപടി വേണമെന്നും വിധി ന്യായത്തില്‍ സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നിര്‍ണായക തളിവുകള്‍ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പൊലീസ് മേധാവി ആവശ്യമായ നടപടിയെടുക്കുമെന്നും സിബിഐ കടതി വിധിന്യായത്തില്‍ ആവശ്യപ്പെടുന്നു.
28 വര്‍്ഷം നീണ്ട അന്വേഷണത്തിനും ഒരു വര്‍ഷത്തിലേറെ കാലം നീണ്ട വിചാരണക്കും ശേഷം അഭയ വധക്കേസില്‍ വിധി വരമ്പോള്‍ കടുത്ത ശിക്ഷയാണ് വിചാരണ നടത്തിയ തിരുവനന്തപുരം സിബിഐ കോടതി കേസില്‍ പ്രതികള്‍ക്ക് നല്‍കിയത്. കൊലപാതകം കൂടാതെ മഠത്തില്‍ അതിക്രമിച്ച് കയറിയതിനാണ് മറ്റൊരു ജീവ പര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications