കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്‌റ്റര്‍ അഭയയുടെത്‌ കൊലപാതകമെന്ന്‌ വ്യക്തം; തെളിവുകള്‍ വിശ്വസനീയം; സിബിഐ കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത്‌ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയില്‍ വ്യക്തമായതായി സിബിഐ കോടതി. കേസില്‍ കോടതിക്ക്‌ മുന്നിലെത്തിയ സാക്ഷികളെല്ലാം വിശ്വസനീയമാണെന്നും കൃത്യത്തില്‍ പ്രതകള്‍ക്കുള്ള പങ്ക്‌ സാധൂകരിക്കുന്നതാണെന്നും തിരുവതപുരം സിബിഐ കോടത്‌ വ്യക്തമാക്കി.

സിസ്‌റ്റര്‍ അമലയുടെ മരണം കൊലപാതകമാണെന്നും സിസ്റ്റര്‍ അഭയയെ തലക്കടിച്ച്‌ കിണറ്റിലിട്ട്‌ കൊലപ്പെടുത്തിയതാണെന്നും അന്തിമ വിധി ന്യായത്തില്‍ കോടതി പറയുന്നു. പുലര്‍ച്ചെ മഠത്തിന്റെ അടുക്കളയില്‍ വെച്ച്‌ പ്രതികളെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കണ്ടതാണ്‌ അവരുടെ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. ഇക്കാര്യത്തില്‍ ഒന്നാം പ്രതി തോമസ്‌ എം കോട്ടൂര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ കളര്‍കോട്‌ വേണുഗോപാലിനോട്‌ നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണന്ന്‌ കോടതി അന്തിമ വിധിയില്‍ നിരീക്ഷിക്കുന്നു.

abhaya

കൊലപാതകത്തിന്റെ മുഖ്യ സാക്ഷിയായ അടക്കാ രാജുവിന്റെ മൊഴികളെല്ലാം വിശ്വസനീയവും സാഹചര്യങ്ങളോട്‌ ഒത്തു പോകുന്നതുമാണെന്ന്‌ കോടതി വിധിയിലുണ്ട്‌. ഫാദര്‍ തോമസ്‌ കോട്ടൂര്‍ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനാണെന്ന്‌ സാക്ഷിമൊഴികളില്‍ നിന്നും മറ്റു തെളിവുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്‌.
സിസ്‌റ്റര്‍ സെഫിയുടെ വൈദ്യ പരിശോധനാ ഫലമാണ്‌ ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്‌. കന്യകയാണെന്ന്‌ തെളിയിക്കാന്‍ സിസ്‌റ്റര്‍ സെഫി നടത്തിയ കന്യാ ചര്‍മ്മ ശസ്‌ത്രക്രീയയുടെ വിവരങ്ങള്‍ സിബിഐ വിചാരണക്കിടെ കോടതിയെ അറിയിച്ചിരുന്നു.

സിസ്‌റ്റര്‍ സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും സിബിഐ കോടതിയുടെ വിധിയിലുണ്ട്‌. കോണ്‍വെന്റിലെ അടുക്കള ഭാഗത്ത്‌ സെഫിയുടെ സാന്നധ്യവും കുറ്റകൃത്യം തെളിയിക്കുന്നതിന്‌ പര്യാപതമെന്നും വിധിന്യായത്തില്‍ പറയുന്നു.

അഭയ വധക്കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‌ മുന്‍ ക്രൈബ്രാഞ്ച്‌ എസ്‌പിയായ കെടി മെക്കിളിനെതിരെ നടപടി വേണമെന്നും വിധി ന്യായത്തില്‍ സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നിര്‍ണായക തളിവുകള്‍ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പൊലീസ്‌ മേധാവി ആവശ്യമായ നടപടിയെടുക്കുമെന്നും സിബിഐ കടതി വിധിന്യായത്തില്‍ ആവശ്യപ്പെടുന്നു.
28 വര്‍്‌ഷം നീണ്ട അന്വേഷണത്തിനും ഒരു വര്‍ഷത്തിലേറെ കാലം നീണ്ട വിചാരണക്കും ശേഷം അഭയ വധക്കേസില്‍ വിധി വരമ്പോള്‍ കടുത്ത ശിക്ഷയാണ്‌ വിചാരണ നടത്തിയ തിരുവനന്തപുരം സിബിഐ കോടതി കേസില്‍ പ്രതികള്‍ക്ക്‌ നല്‍കിയത്‌. കൊലപാതകം കൂടാതെ മഠത്തില്‍ അതിക്രമിച്ച്‌ കയറിയതിനാണ്‌ മറ്റൊരു ജീവ പര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്‌. എല്ലാ ശിക്ഷയും ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന്‌ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

Recommended Video

cmsvideo
കൊലപാതകം തെളിഞ്ഞിട്ടും പ്രതികളെ സംരക്ഷിച്ച് കോട്ടയം രൂപത | Oneindia Malayalam

English summary
clear evidence got to prove sister Abhaya death was murder says CBI court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X