കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റം; കള്ളപ്രചരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ കള്ള പ്രചരണങ്ങൾ ഓരോന്നും ജനം തള്ളി. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി പറഞ്ഞു.

വോട്ടെണ്ണൽ പുരോഗമിക്കവേ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 449 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം നടത്തിയിരിക്കുന്നത്. 363 ഇടങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിലും വ്യക്തമായ ലീഡാണ് എൽഡിഎഫ് കാഴ്ചവെയ്ക്കുന്നത്.103 ബ്ലോക്ക് പഞ്ചായത്തിൽഎൽഡിഎഫ് മുന്നേറുമ്പോൾ വെറും 48 ഇടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാൻ കഴിഞ്ഞത്.ജില്ലാ പഞ്ചായത്തിൽ 10 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം.

kodiyeri

അതേസമയം മുനിസിപ്പാലിറ്റികളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നേറ്റം തുടരുന്നു.ണ്ട് മുനിസിപ്പാലിറ്റികളില്‍ എന്‍ഡിഎയും ആറിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യുന്നത്.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ വരവ് എൽഡിഎഫിന് ഗുണകരമായെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. ജോസിന്റെ കരുത്തിൽ ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു.കോട്ടയം ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തേക്ക് ചരിയുന്ന കാഴ്ചയാണ്. ജില്ലയിൽ പലയിടത്തും വ്യക്തമായ ലീഡാണ് എൽഡിഎഫ് കാഴ്ച വെയ്ക്കുന്നത്.

തൃശൂരില്‍ ബിജെപിക്ക് നാണക്കേട്; സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു, പരാജയം സിറ്റിംഗ് സീറ്റില്‍തൃശൂരില്‍ ബിജെപിക്ക് നാണക്കേട്; സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു, പരാജയം സിറ്റിംഗ് സീറ്റില്‍

കാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപികാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപി

Recommended Video

cmsvideo
റൌണ്ടപ്പ്; കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

പെരിയയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി.. കല്ല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്.. കൂറ്റൻ വിജയംപെരിയയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി.. കല്ല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്.. കൂറ്റൻ വിജയം

English summary
clear lead for LDF in Kerala, people have rejected all false propaganda says kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X