കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ ജോലിക്ക് പോകുന്നവർക്ക് സന്തോഷവാർത്ത! ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കും..

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് ഡ‍ിജിപി ലോക്നാഥ് ബെഹ്റ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചുതുടങ്ങി.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇയിൽ തൊഴിൽ തേടി പോകുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകി. യുഎഇയിലെ പുതിയ നിയമത്തിന്റെ ഭാഗമായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് എത്രയും വേഗത്തിൽ നൽകണമെന്നാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിർദേശം നൽകിയത്.

തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി... തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി...

10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ10 രൂപയ്ക്ക് ഏത് രോഗത്തിനും ചികിത്സ! കുത്തിവെയ്പും ഫ്രീ; ഒരു ഗ്രാമത്തെ എയ്ഡ്സ് വിഴുങ്ങിയതിന് പിന്നിൽ

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് ഡ‍ിജിപി ലോക്നാഥ് ബെഹ്റ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചുതുടങ്ങി. എല്ലാ പോലീസ് മേധാവികൾക്കും ഡിജിപി ഇതുസംബന്ധിച്ച് പ്രത്യേക നിർദേശം നൽകി. അപേക്ഷകർക്ക് ബുദ്ധിമുട്ടില്ലാതെ വിവരങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

പുതിയ നിയമം..

പുതിയ നിയമം..

രാജ്യത്ത് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിന് വിദേശ പൗരന്മാർ പോലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് യുഎഇയിലെ പുതിയ നിയമം. ഫെബ്രുവരി മുതൽ ഈ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരികയും ചെയ്തു.

തൊഴിൽ...

തൊഴിൽ...

പുതിയ നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ മലയാളികളടക്കമുള്ള പുതിയ തൊഴിലാളികൾ വിസ ലഭിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ബന്ധപ്പെട്ടെ ജില്ലാ പോലീസ് മേധാവി നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് യുഎഇയിൽ ഹാജരാക്കേണ്ടത്.

അപേക്ഷകർ...

അപേക്ഷകർ...

യുഎഇ പുതിയ നിയമം നടപ്പാക്കി തുടങ്ങിയതോടെ കേരളത്തിലെ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിൽ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

വേഗത്തിൽ...

വേഗത്തിൽ...

അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും പെട്ടെന്ന് കാര്യങ്ങൾ അന്വേഷിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശം ഡിജിപി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികളെയും അറിയിച്ചു.

തൊഴിലിന്...

തൊഴിലിന്...

ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടായതിന്റെ പേരിൽ ഒരാളുടെയും തൊഴിലവസരം നഷ്ടപ്പെടരുതെന്നും ബന്ധപ്പെട്ടവർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റ് നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ട്.

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

English summary
clearance certificate for uae job visa;cm pinarayi given instruction to police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X