കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ് ഉപരോധം പാളിയെന്ന് സിപിഐ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം പാളിപ്പോയെന്ന് സിപിഐയുടെ ആക്ഷേപം. തുടങ്ങുന്നതിന് മുമ്പ് തന്നെ പൊളിഞ്ഞ സമരം എന്ന് ക്ലിഫ് ഹൗസ് ഉപരോധത്തിന് ആദ്യമേ ചീത്തപ്പേരുണ്ടായിരുന്നു.

സമരം തുടങ്ങി ഇതുവരെ മുഖ്യമന്ത്രിയെ ഉപരോധിക്കാന്‍ സമരക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനപങ്കാളിത്തമില്ലാത്തതും ഉപരോധത്തിന്റെ ശോഭ കെടുത്തുന്നുണ്ട്. മുഖ്യമന്ത്രി ആണെങ്കില്‍ എല്ലാ ദിവസവും തന്റെ ഔദ്യോഗിക പരിപാടികള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

CPI

ഇതിനിടെ ഉപരോധ സമരം നടത്തുന്ന എല്‍ഡിഎഫ് നേതാക്കന്‍മാര്‍ക്ക്, സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു എന്ന പേരില്‍ വീട്ടമ്മയുടെ കയ്യില്‍ നിന്ന് നല്ലവണ്ണം ചീത്തയും കേട്ടു. വീട്ടമ്മയുടെ പ്രതിഷേധം മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തതോടെ സമരത്തിന്റെ ശോഭ പിന്നെയും കെട്ടു.

ഇത്തരം ഒരു സാഹചര്യത്തില്‍ ഈ രീതിയില്‍ ഉപരോധം തുടരണോ എന്നതാണ് സിപിഐയുടെ ചോദ്യം. ഡിസംബര്‍ 17 ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വന്നത്. അടുത്ത ദിവസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം സിപിഐ ഉന്നയിക്കും.

ക്ലിഫ് ഹൗസ് ഉപരോധം പ്രതീകാത്മക സമരമായിരിക്കുമെന്നാണ് ആദ്യം തിരുവനന്തപുരം ജില്ലയിലെ എല്‍ഡിഎപ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ല തീരുമാനം, ശക്തമായ സമരം തന്നെ അരങ്ങേറും എന്ന് തൊട്ടുത്ത ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളം നടത്തി പ്രഖ്യാപിച്ചു. പക്ഷേ സമരത്തിന്റെ ആദ്യ ദിവസം തന്നെ ആളുകളുടെ പങ്കാളിത്തം കുറവായിരുന്നു. തൊട്ടുത്ത ദിവസങ്ങളില്‍ ഇത് വീണ്ടും കുറഞ്ഞുകൊണ്ടേ ഇരുന്നു. ഈ വിഷയം ഘടക കക്ഷികള്‍ തുടക്കം മുതലേ ഉന്നയിക്കുകയും ചെയ്തിരുന്നു.

English summary
LDF should think about the way of Cliff House Siege says CPI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X