കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ രീതി മാറില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ക്‌സിഫ് ഹൗസ് ഉപരോധത്തിന്റെ രീതി മാറ്റേണ്ടതില്ലെന്ന് ഇട്മുന്നണി യോഗത്തില്‍ തീരുമാനം. സമരത്തിന്റെ രീതി മാറ്റണം എന്ന് ഘടകകക്ഷികളായ സിപിഐയും ആര്‍എസ്പിയും ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ സിപിഎം തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

പ്രക്ഷോഭത്തിന്റെ രീതിയും വേദിയും മാറ്റണം എന്നാണ് സിപിഐയും ആര്‍എസ്പിയും ആവശ്യപ്പെട്ടിരുന്നത്. സമരത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇല്ലാതിരുന്നതും ഘടകകക്ഷികളെ ചൊടിപ്പിച്ചിരുന്നു.

AKG Centre

നിലവിലെ സാഹചര്യത്തില്‍ സമരത്തിന്റെ സ്വഭാവം മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടത്തണം എന്നും സിപിഎം അഭിപ്രായപ്പെട്ടു. ക്രിസ്മസ് പ്രമാണിച്ച് സമരത്തിന് രണ്ട് ദിവസം അവധി കൊടുക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

മുഖ്യമന്ത്രി ഇല്ലാത്ത ക്ലിഫ് ഹൗസ് ഉപരോധിക്കുന്നതിനെതിരെ ഇടത് മുന്നണിയില്‍ നേരത്തെ തന്നെ ആശയക്കുഴപ്പം നിലനിന്നിരുന്നു. പ്രതീകാത്മക സമരണാണ് നടത്തുന്നത് എന്നാ.യിരുന്നു ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണി ജില്ലാ നേതൃത്വവും അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇക്കാര്യം നിഷേധിച്ച് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്ഡ തന്നെ രംഗത്തെത്തിയിരുന്നു.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുഎന്ന് പറഞ്ഞ് സന്ധ്യ എന്ന വീട്ടമ്മ സമര നേതാക്കളെ പരസ്യമായി ചീത്ത പറഞ്ഞതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സമരം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഇടത് മുന്നണി യോഗം വിളിച്ചത്.

English summary
LDF meeting decided to continue Cliff House Siege.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X