കാലാവസ്ഥാ മാറ്റം: യുഎന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി എടുക്കണം: വിഡി സതീശന്‍
ദില്ലി: കാലാവസ്ഥാമാറ്റം സംബന്ധിച്ച് കേരളത്തിനും ഇന്ത്യക്കും യുണൈറ്റഡ് നേഷൻസ് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നാലായിരം പേജോളം വലിപ്പമുള്ള ബൃഹത്തായ ഒരു റിപ്പോർട്ടാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അത് സർക്കാർ കണക്കിലെടുത്തേ മതിയാകൂ. ഈ റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന അതീവ പ്രാധാന്യമുള്ള കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാവണം ഭാവി കേരളത്തിനായുള്ള ഏത് പ്രവർത്തനവും പദ്ധതിയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
ഇൻ്റെർ ഗവർമെൻ്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച് 2021 ലെ റിപ്പോർട്ട് ഇന്നലെ പുറത്തുവിട്ടു. കൃഷിയും മത്സ്യബന്ധനവും തൊഴിൽ മേഖലകളാക്കിയവർ മുതൽ രാഷ്ട്രീയ പ്രവർത്തകർ വരെ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എല്ലാം ശ്രദ്ധയോടെ വായിച്ചു പഠിക്കേണ്ടതാണ് ഈ റിപ്പോർട്ട്. തിരക്കുകൾക്കിടയിൽ ആദ്യ വായന അൽപം ഓട്ടപ്രദക്ഷിണമായി. എങ്കിലും പ്രധാന ചില പോയിൻ്റുകൾ പങ്കുവെക്കട്ടെ.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ
കാലാവസ്ഥ മുൻപ് ഒരിക്കലും ഇല്ലാത്ത പോലെ മാറുകയാണ് വരും വർഷങ്ങളിലും ഇത് തുടരുമെന്ന് റിപ്പോർട്ട് പറയുന്നു. ഏഷ്യയെ, ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് 195 ഗവർമെൻ്റുകളുടെ പ്രതിനിധികളുടെ കണ്ടെത്തലുകൾ.
1. മൺസൂണിൻ്റെ സ്വഭാവം മാറുകയാണ്. മഴ വരുന്ന തീയതി മുതൽ തീവ്രത വരെ എല്ലാം മാറി, വരുന്ന 30 വർഷം ഈ മാറ്റങ്ങൾ കൂടുതൽ അനുഭവവേദ്യമാകും.
2. സമുദ്ര ഉപരിതല ഊഷ്മാവ് ഉയരുകയാണ്. ഇത് ചുഴലിക്കാറ്റുകൾ അതിതീവ്ര മഴ എന്നിവക്ക് കാരണമാകും.
3. കടൽനിരപ്പ് ഓരോ വർഷവും ഉയരും. മുൻ കാലങ്ങളിലിത് 100 വർഷത്തിലൊരിക്കൽ എന്ന രീതിയിൽ മാത്രം വ്യക്തമാകുന്നതായിരുന്നു. കടൽകയറ്റം, തീരശോഷണം ഇവ കൂടുതൽ ശക്തവും സങ്കീർണവും ആകും. കേരളം കരുതിയിരുന്നേ മതിയാകൂ.
4. ചൂട് കൂടും, വരൾച്ചാ മാസങ്ങളും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ ചൂട് അസഹ്യമാകും. മാത്രമല്ല ഉത്തരേന്ത്യയിൽ താപതരംഗങ്ങൾ ഹിമാലയത്തിലെ മഞ്ഞുരുകിയുള്ള പ്രളയങ്ങൾ ഇവ വർധിക്കും.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു

5. കാലാവസ്ഥ മാറുംതോറും അത് കരയിലെയും കടലിലെയും ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കും. ഫലമോ, കൃഷി മുതൽ മത്സ്യസമ്പത്ത് വരെ അപകടാവസ്ഥയിലാകും.
6. കാർബൺ വാതകങ്ങൾ കുറക്കാതെയും അനിയന്ത്രിതവും പ്രകൃതിനാശത്തിന് വഴിവെക്കുന്നതുമായ വികസന പദ്ധതികൾ ഉപേക്ഷിക്കാതെയും മറ്റ് വഴിയില്ല. റോഡ് വികസനം മുതൽ കൃഷി സീസൺ വരെ എന്തും തീരുമാനിക്കും മുൻപ് കാലാവസ്ഥാമാറ്റം കണക്കിലെടുക്കണം.
പരിസ്ഥിതി, വനം, ആസൂത്രണം, ജലവിഭവം, വൈദ്യുതി, ഫിഷറീസ്, ദുരന്തനിവരണം, കാലാവസ്ഥാ വ്യതിയാനം, കൃഷി, നഗര വികസനം, പൊതുമരാമത്ത്, റവന്യൂ, ശാസ്ത്രസാങ്കേതികം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ഏകോപന സമിതി ഈ റിപ്പോർട്ട് പരിഗണിക്കണം. കൂടാതെ നിയമസഭാ പരിസ്ഥിതി സമിതിയും ഇത് കണക്കിലെടുക്കണം.
ഈ റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന അതീവ പ്രാധാന്യമുള്ള കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാവണം ഭാവി കേരളത്തിനായുള്ള ഏത് പ്രവർത്തനവും പദ്ധതിയും. അല്ലാതെ മഴ വരുമ്പോൾ ക്യാമ്പുകൾ തുറന്നും കടലിൽ കല്ലിട്ടും പുഴ കൈയ്യേറിയും തോന്നുംപടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയും അശാസ്ത്രീയവും പരിസ്ഥിതി വിനാശകരവും ആയി നമുക്കിനി മുന്നോട്ട് പോകാനാവില്ല. നമ്മൾ ശാസ്ത്ര, പരിസ്ഥിതി ബോധമുള്ള ഒരു ജനതയായേ മതിയാവൂ. ഇതി ഒരു ചുവടും പിഴക്കാതെയാവണം കേരളം കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടത്, പ്രതിരോധം തീർക്കേണ്ടത്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications