Get Updates
Get notified of breaking news, exclusive insights, and must-see stories!

രാക്ഷസത്തിരമാല വരും; പ്രളയവും കാട്ടുതീയും... ഭീതി മുനയില്‍ കേരളവും, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

കേരളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേരാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. കാലാവസ്ഥാ ഭീതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ നിക്ഷേപകങ്ങള്‍ ലഭിക്കാനിടയില്ല. ഇതാകട്ടെ വളരെ പിന്നാക്കമായി മാറാനും ഇടയാക്കും

കൊച്ചി: ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. വരാനിരിക്കുന്ന നാളുകള്‍ അത്ര സുഖകരമാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ വരാം.

മഹാപ്രളയത്തെ നേരിട്ട കേരളം പിന്നീട് തുടര്‍ച്ചയായി ആരോഗ്യ, പാരിസ്ഥിതിക രംഗത്ത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയ കേന്ദ്രമായുള്ള ക്രോസ് ഡിപന്‍ഡന്‍സി ഇനീഷ്യേറ്റീവ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇങ്ങനെ...

അക്കൂട്ടത്തില്‍ കേരളവും

അക്കൂട്ടത്തില്‍ കേരളവും

കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് വലിയ വിപത്ത് നേരിടാന്‍ പോകുന്ന മേഖലകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. 50 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ പ്രവിശ്യകളാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്. ഇതില്‍ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടും. കേരളവും ഇതിലുണ്ട് എന്നാണ് എടുത്തു പറയേണ്ടത്.

ചൈന, ഇന്ത്യ, അമേരിക്ക

ചൈന, ഇന്ത്യ, അമേരിക്ക

2600 സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം കാരണം പ്രതിസന്ധി നേരിടുക. ഇതില്‍ വലിയ വിപത്തിന് സാധ്യത 50 സംസ്ഥാനങ്ങളിലാണ്. ഇതില്‍ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടും. കൂടുതല്‍ പ്രദേശങ്ങള്‍ ചൈനയിലാണ്. രണ്ടാമത് ഇന്ത്യയിലും പിന്നീട് അമേരിക്കയിലുമാണ്. 2050 ആകുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്ന വിപത്തുകളാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.

അറിയണം ഈ സംസ്ഥാനങ്ങള്‍

അറിയണം ഈ സംസ്ഥാനങ്ങള്‍

റിപ്പോര്‍ട്ടില്‍ തയ്യാറാക്കിയ റിസ്‌ക് ഏരിയയില്‍ ബിഹാര്‍ 22ാം സ്ഥാനത്താണ്. ഉത്തര്‍ പ്രദേശ് 25, അസം 28, രാജസ്ഥാന്‍ 32, തമിഴ്‌നാട് 36, മഹാരാഷ്ട്ര 38, ഗുജറാത്ത് 48, പഞ്ചാബ് 50, കേരളം 52 എന്നിങ്ങനെയാണ് പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയിലെ സ്ഥാനം. വെല്ലുവിളി നേരിടുന്ന 50 സംസ്ഥാനങ്ങളില്‍ 80 ശതമാനം ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

പ്രവചിക്കാന്‍ പറ്റാത്ത പാരിസ്ഥിതിക പ്രതിസന്ധികളാണ് ഈ മേഖലകള്‍ നേരിടാന്‍ പോകുന്നത്. പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ട്. കാട്ടുതീയും കടല്‍ നിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. വലിയ തിരമാലകള്‍ പ്രത്യക്ഷപ്പെടാം. ചൂട് വര്‍ധിച്ചുവരുന്നതാണ് വെല്ലുവിളി. അതുകൊണ്ടുതന്നെ മഴക്കാലമല്ലെങ്കിലും നദികളില്‍ പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം വരികയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷിത കേന്ദ്രമില്ല

സുരക്ഷിത കേന്ദ്രമില്ല

കാലാവസ്ഥാ മാറ്റം കാരണം വെല്ലുവിളി നേരിടാന്‍ പോകുന്നതില്‍ നിന്ന് ഒരു സുരക്ഷിത ഇടവും ഇല്ല എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്ള ജോര്‍ജിന വൂഡ്‌സ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക കേന്ദ്രങ്ങളായി കരുതപ്പെടുന്ന പല നഗരങ്ങളും ഭീഷണി നേരിടുന്നുണ്ട്. ഇത്രയും വിശദമായ രീതിയില്‍ തയ്യാറാക്കുന്ന ആദ്യ റിപ്പോര്‍ട്ടാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

വെല്ലുവിളിയുടെ ബാക്കി

വെല്ലുവിളിയുടെ ബാക്കി

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. രാജ്യ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന തമിഴ്‌നാട്, ഗുജറാത്ത് കാര്‍ഷിക ഭൂമിയായ പഞ്ചാബ് എന്നിവയെല്ലാം ആശങ്കയില്‍ നിന്ന് ഒഴിവില്ല. മാത്രമല്ല, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകളില്‍ വിദേശ നിക്ഷേപം ലഭിക്കില്ല. ഇത്തരം പ്രദേശങ്ങള്‍ പുരോഗതി നേടുന്നതില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്യും. ഇതാണ് പുതിയ തലമുറയെ നേരിട്ട ബാധിക്കുന്നതുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+