'എമ്പുരാന്റെ ക്ലൈമാക്സ് ആണ് സംഘപരിവാറിനെ കൂടുതൽ ചൊടിപ്പിച്ചത്'; കാരണം പറഞ്ഞ് പി ജയരാജൻ
എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജൻ. മോദി ഭരണകാലത്ത് നടന്ന ഗുറാത്തിലെ മുസ്ലിം വംശ ഹത്യയുടെ ദൃശ്യങ്ങളാണ് ആർഎസ്എസുകാരെ ചൊടിപ്പിച്ചതെന്നാണ് എല്ലാവരും പറയുന്നതെങ്കിലും ചിത്രത്തിലെ ക്ലൈമാക്സ് ആകാം അവർക്ക് അംഗീകരിക്കാൻ സാധിക്കാതിരുന്നതെന്ന് പി ജയരാജൻ പറഞ്ഞു. ക്രൂരതകളുടെ മൃഗീയ സ്വഭാവം പ്രാവർത്തികമാക്കിയ ബജ്റംഗി എന്ന കഥാപാത്രം സിനിമയുടെ ഒടുവിൽ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷക്ക് ഇരയാവുന്നതുമായിരിക്കും അവരെ കൂടുതൽ ചൊടിപ്പിച്ചതെന്നും തിരിച്ചടികൾ ഫാസിസ്റ്റുകളെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
'അസഹിഷ്ണുതയുടെ ആൾ രൂപമായ സംഘപരിവാരം രാജ്യത്തുടനീളം നടത്തുന്ന അക്രമങ്ങളും ഭീഷണികളും വിലക്കുകളും സമൂഹം വലിയതോതിൽ ചർച്ച ചെയ്തു വരികയാണല്ലോ. ഏറ്റവും ഒടുവിൽ ഇന്നലെ തമിഴ്നാട്ടിലെ കന്യാകുമാരി കുഴിത്തുറയിൽ നിന്ന് ഒരു വാർത്ത പുറത്തുവന്നിരിക്കുന്നു. സിപിഐ(എം) 24മത് പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുന്നതിനോടനുബന്ധിച്ച് സനാതന ധർമ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാർ വേദിയിൽവെച്ചാണ് കേരളത്തിലെ പ്രമുഖ നവോത്ഥാന പ്രഭാഷകൻ ശ്യാകുമാറിന് നേരെ കയ്യേറ്റം ഉണ്ടായത്.സെമിനാറിൽ പ്രസംഗിച്ചു ശ്യാംകുമാർ താഴെ ഇറങ്ങിയ സന്ദർഭത്തിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സനാതന ധർമ്മത്തെ കുറിച്ചായിരുന്നു സെമിനാർ.കയ്യേറ്റ ശ്രമത്തെ തുടർന്ന് ജനങ്ങൾ ഓടികൂടി.സിപിഐഎം പ്രവർത്തകരുടെ ചെറുത്തുനിൽപ്പിലാണ് അക്രമികൾ പിന്തിരിഞ്ഞത്.

"ഹിന്ദുത്വ തീവ്രവാദശക്തികൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന സനാതന ധർമ്മം ജാതി ധർമ്മം തന്നെയാണ്, ഹിന്ദുത്വ ഭാഷയുടെ മറ്റൊരു പേര് മാത്രമാണ് സനാതന ഹിന്ദുത്വം എന്ന് സംസ്കൃത പാഠങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രസംഗമാണ് ആർഎസ്എസുകാരെ ചൊടിപ്പിച്ചത് . ഇന്ത്യയിലെ അടിസ്ഥാന ജനതയെ രക്ഷിച്ചത് നവോത്ഥാന പോരാട്ടങ്ങളും അതിന്റെ തന്നെ തുടർച്ചയായ ഇന്ത്യൻ ഭരണഘടനയും ആണ് എന്നുള്ള പ്രസ്താവനയും അവർക്ക് ഉൾക്കൊള്ളനായില്ല.ശ്യാംകുമാറിന് നേരെയുള്ള ആക്രോശവും കയ്യേറ്റവും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ അക്രമത്തിന്റെ തുടർച്ച കൂടിയാണ്.
മോഹൻലാൽ നായകനായി പൃഥ്വിരാജ് ഒരുക്കിയ "എമ്പുരാൻ" സിനിമക്കു നേരെ ഉയർത്തുന്ന ഭീഷണിയും അതിന്റെ ഭാഗമാണ്. ഈ സിനിമ ഇന്ന് മലയാളി പ്രേക്ഷകർ ആകെ തിയേറ്ററുകളിലേക്ക് ഇറച്ചു കയറി കാണുകയാണ്. കഴിഞ്ഞ ദിവസം ഞാനും എമ്പുരാൻ സിനിമ കണ്ടു. സിനിമയ്ക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരെയും ഉയർത്തുന്ന സംഘപരിവാർ ഭീഷണിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളത്. സിനിമ കണ്ടതിനുശേഷം ഞാനും ആലോചിക്കുകയുണ്ടായി. എന്തു കാരണത്താലാണ് ആർഎസ്എസുകാർ അഖിലേന്ത്യ തലത്തിൽ തന്നെ പ്രതിഷേധം ഉയർത്തിയത് എന്ന്.
പല പ്രമുഖരും ചൂണ്ടി കാണിച്ചത് പോലെ 2002 ലെ മോദി ഭരണകാലത്ത് നടന്ന
ഗുറാത്തിലെ മുസ്ലിം വംശ ഹത്യയുടെ ദൃശ്യങ്ങളാണ് ആർഎസ്എസുകാരെ ചൊടിപ്പിച്ചതെന്ന് പൊതു അഭിപ്രായം രൂപപ്പെടുകയുണ്ടായി. ആ ദൃശ്യ ഭാഗങ്ങളിൽ മുസ്ലിം തീവ്രവാദ പരിശീലക ക്യാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എനിക്ക് തോന്നുന്നത് സിനിമയുടെ അവസാന രംഗങ്ങളാണ് സംഘപരിവാരത്തെ പ്രകോപിച്ചിട്ടുണ്ടാവുക എന്നാണ്.
ക്രൂരതകളുടെ മൃഗീയ സ്വഭാവം പ്രാവർത്തികമാക്കിയ കഥാപാത്രത്തിന്റെ പേര് "ബജ് രംഗി" എന്ന് നിശ്ചയിച്ചതും അവരെ രോഷാകുലരാക്കി. എന്നുമാത്രമല്ല ആ കഥാപാത്രം സിനിമയുടെ ഒടുവിൽ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷക്ക് ഇരയാവുന്നതും അതിമനോഹരമായി ചിത്രീകരിച്ചു. ഈ ഭാഗമാണ് കൂടുതൽ പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് അനുമാനിക്കേണ്ടത്. കാരണം തിരിച്ചടികൾ ഫാസിസ്റ്റുകളെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഭയങ്കരമായ തിരിച്ചടികൾ പ്രതീക്ഷിക്കുന്നത് പോലും അവർക്ക് സഹിക്കാവുന്നതല്ല. അതിനാൽ ജനാധിപത്യ സമൂഹം ഫാസിസ്റ്റുകളുടെ എല്ലാ നീക്കങ്ങളെയും കണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ആ പ്രതിരോധം ഒരു തുടർപ്രക്രിയ ആവണം', ജയരാജൻ കുറിപ്പിൽ പറഞ്ഞു.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications