കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ എടുക്കാന്‍ ആനപ്പുറത്ത് കയറി; വിരണ്ടോടിയ ആനപ്പുറത്ത് മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും ഇടയില്‍ പറ്റിപ്പിടിച്ച് അരമണിക്കൂര്‍

  • By Desk
Google Oneindia Malayalam News

ഫറോക്ക്: ഇടഞ്ഞോടിയ ആനപ്പുറത്ത് അഖില്‍ പിടഞ്ഞുനിന്നത് അര മണിക്കൂറോളം. വൈദ്യുതി ലൈനിനും മരക്കമ്പുകള്‍ക്കും ഇടയിലൂടെ ആന വിരണ്ടോടുമ്പോള്‍ അഖില്‍ ആനപ്പുറത്ത് പറ്റിക്കിടന്നു. ഒടുവില്‍ ആന ചെളിയില്‍ പൂണ്ടപ്പോള്‍ തിരിച്ചുകിട്ടിയ ജീവനുമായി സര്‍വശക്തിയുമെടുത്തു പുറത്തേക്കു ചാടി. ഒരു ഫോട്ടോ എടുക്കാന്‍ ആനപ്പുറത്തു കയറിയ കുടുങ്ങിപ്പോയ കടലുണ്ടി കഴുങ്ങുംതോട്ടത്തില്‍ അഖിലിന് ഇത് രണ്ടാം ജന്‍മം.

ഒപിഎസിനെതിരെയുള്ള ആരോപണം ആർകെ നഗറിൽ ടിടിവിക്ക് തുണ? സിബിഐ അന്വേഷണം വേണമെന്ന് ദിനകരൻ
കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്ക് ഉത്സവത്തിന് എത്തിയതായിരുന്നു തൃശൂര്‍ ചീരോത്ത് ചെറിയ രാജീവന്‍ എന്ന ആന. ആനപ്പുറത്തു കയറി അയ്യപ്പന്റെ പടമെടുക്കാനുള്ള ശ്രമത്തിലായിരുന്നു അഖില്‍. ശനിയാഴ്ച രാവിലെ ഭജനമഠത്തില്‍നിന്നുള്ള എഴുന്നള്ളിപ്പ് റെയ്ല്‍വേ സ്റ്റേഷന്‍ പരിസരംവഴി കടന്നുപോകവെ ഒരു ട്രെയ്ന്‍ പെട്ടെന്ന് ഹോണ്‍ മുഴക്കി കടന്നുപോവുകയായിരുന്നു. ഇതോടെ ആന പരിഭ്രാന്തനായി. റെയ്ല്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഭജനമഠം റോഡ് വഴി മാട്ടുമ്മല്‍തോട് പാലം കയറി ആന ഓടുകയായിരുന്നു. ഒടുവില്‍ കോട്ടക്കടവ് പിലാക്കാട് തീരത്തെത്തി. ഈ സമയത്തെല്ലാം മുതുകില്‍ അഖിലും അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. താഴെ വീഴാതിരിക്കാന്‍ അഖില്‍ വടത്തില്‍ മുറുകെപ്പിടിച്ചു.

elephant

താഴെ ചാടിയാല്‍ ആന വകവരുത്തുമെന്ന ഭയമായിരുന്നു അഖിലിന്. അതിനാല്‍ പുറത്തേക്ക് ചാടിയില്ല. റോഡിലും പറമ്പിലും വിരണ്ടോടി മതിലും മരങ്ങളും ഇടിച്ചുവീഴ്ത്തുമ്പോഴും ഭയപ്പാടോടെ അവന്‍ മുകളില്‍ പറ്റിക്കിടന്നു. ഒടുവില്‍ പിലാക്കാട് തീരത്തെ ചതുപ്പില്‍ ആനയുടെ കാലുകള്‍ താഴ്ന്നുപോവുകയായിരുന്നു.

elephant

ഓട്ടത്തിനിടയില്‍ വൈദ്യുതി ലൈന്‍ ശരീരത്തില്‍ സ്പര്‍ശിക്കാതിരുന്നത് അഖിലിന് തുണയായി. വെള്ളത്തിലിറങ്ങി നീന്താനുള്ള ശ്രമത്തിനിടെ ആനയുടെ കൈകാലുകള്‍ ചതുപ്പിലെ ചെളിയില്‍ പൂണ്ടു. ഇതിനിടെ അഖിലിന്റെ കാലുകളും ചതുപ്പില്‍ അകപ്പെട്ടു. പിന്നീട് സര്‍വശക്തിയുമെടുത്ത് വലിച്ചെടുത്ത് കരയിലേക്ക് ചാടുകയായിരുന്നനു അഖില്‍.

akhilelephant

ഉടനെ നാട്ടുകാര്‍ ഓടിയെത്തി അഖിലിനെ രക്ഷപ്പെടുത്തി. ഓട്ടത്തിനിടെ മരങ്ങളിലും മതില്‍കെട്ടുകളിലും തട്ടി യുവാവിന് നിസാര പരുക്കുണ്ട്. കാലിലും ശരീരത്തിലും വടംകെട്ടി നാട്ടുകാര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനയെ കരയിലെത്തിച്ചത്.

English summary
see what happened when boy climbed on elephant to take photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X