കേരളം വരള്‍ച്ച നേരിടില്ല ? മഴ പെയ്യും, സര്‍ക്കാര്‍ പെയ്യിക്കും...ആദ്യ പരീക്ഷണം പത്തനംതിട്ടയില്‍
കേരളം കൃത്രിമമഴ പരീക്ഷിക്കുന്നത് ഇതാദ്യം
തിരുവനന്തപുരം: സംസ്ഥാനം ഈ വര്‍ഷവും വരള്‍ച്ചാ ഭീഷണിയിലേക്ക് നീങ്ങവെ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ്. തുലാവര്‍ഷത്തെ കൂടാതെ ഇടവപ്പാതിയും ചതിച്ചതോടെയാണ് കൃത്രിമമായി മഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

ക്ലൗഡ് സീഡിങ്
ക്ലൗഡ്‌സീഡിങിലൂടെ കൃത്രിമമായി മഴ പെയ്യിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സപ്തംബര്‍ അവസാന വാരത്തോടെ ഇതു പരീക്ഷിക്കാനാണ് തീരമാനിച്ചിരിക്കുന്നത്.

ആദ്യ പരീക്ഷണം പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള ആദ്യ പരീക്ഷണം അരങ്ങേറുക. അനുയോജ്യമായ മഴമഘങ്ങളെ വിഎസ്എസ്‌സിയുടെ റഡാറുകള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയാണ്.

സംയുക്ത പരീക്ഷണം
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിഎസ്എസ്‌സിയുടെ മുന്‍ ഡയറക്ടറുമായ എംസി ദത്തന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസിസ്ഥിതി കൗണ്‍സിലും കെഎസ്ഇബിയും സംയുക്തമായാണ് പരീക്ഷണം തുടങ്ങുന്നത്.

കേരളത്തില്‍ ഇതാദ്യം
കേരളത്തില്‍ ഇതാദ്യമായാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. നേരത്തേ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇതു പരീക്ഷിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നടത്തി
കൊടും വരള്‍ച്ച മൂലം കര്‍ണാടകയില്‍ അടുത്തിടെ കൃത്രിമമഴ പരീക്ഷണം നടത്തിയിരുന്നി. അമേരിക്കയില്‍ നിന്നുള്ള ബിക്യു 100 വിമാനം വഴി രാസപദാര്‍ഥങ്ങള്‍ മേഖങ്ങളില്‍ തളിക്കുകായിരുന്നു. 30 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ് കണക്കാക്കുന്നത്.

ചെലവ് കുറയ്ക്കും
വിമാനം വഴിയുള്ള പരീക്ഷണം ചെലവേറിയത് ആയതിനാല്‍ കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഭൂമിയില്‍ നിന്നു കൊണ്ടുള്ള ക്ലൗഡ് സീഡിങ് പരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.

പത്തനംതിട്ടയില്‍ സാധിച്ചില്ലെങ്കില്‍
പത്തനം തിട്ടയിലെ കക്കി ഡാമില്‍ അനുയോജ്യമായ മഴമേഘങ്ങളെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു സാധിക്കാതിരുന്നാല്‍ തിരുവനന്തപുരം പേപ്പാറ ഡാമിലേക്ക് പരീക്ഷണം മാറ്റാനിടയുണ്ട്.












Click it and Unblock the Notifications