കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍; പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ജാഗ്രത നിര്‍ദ്ദേശം

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ചെറുമേഖവിസ്‌ഫോടനങ്ങളെ തുടര്‍ന്ന് കനത്ത മഴ തുടരുകയാണ്. മഴ കനത്തു പെയ്യുന്ന സാഹചര്യത്തില്‍ അഞ്ചോളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ പള്ളിക്ക് സമീപത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ബസിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് എഞ്ചിനിയറിംഗ് കോളേജിന് മുന്നില്‍ മരണം വീണ് ഗതാഗതം തടസപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ മാറ്റിയിരിക്കുകയാണ്.

kerala

റാന്നി മണിമല റോഡിലും ഇട്ടിയപ്പറ സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവനന്തപുരം ചെമ്പകലമലത്ത് വീടിന്റെ ചുവരിടിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊന്‍മുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാലാണ് തീരുമാനം.

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നിലവില്‍ ഉണ്ടായിരുന്ന യെല്ലോ അലര്‍ട്ട് ഓറഞ്ചായി മാറി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ മൂന്നാര്‍ ഗ്യാപ് റോഡില്‍ ഗതാഗതം നിരോധിച്ചു. ഇടുക്കി തോട്ടം മേഖലയില്‍ ജോലികള്‍ പാടില്ല. പുഴയോരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയയം, അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, കനത്ത ജാഗ്രത

പോലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും. നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായിരിക്കും.

English summary
Cloudburst in Kerala: KSRTC bus submerged in Poonjar and Passengers are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X