ക്ലബ്ബ് സെക്രട്ടറിയെ എട്ടംഗ സംഘം കാര്‍ തടഞ്ഞുമര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു, ബേക്കലില്‍ ഹര്‍ത്താല്‍
കാസര്‍കോട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന ക്ലബ്ബ് സെക്രട്ടറിയെ എട്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി. കാര്‍ തകര്‍ത്തു. സംഭവത്തില് പ്രതിഷേധിച്ച് ബേക്കലില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചുവരുന്നു.
ബേക്കല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ബേക്കല്‍ പെരിയാട്ടടുക്കത്തെ റാഷിദ് അബൂബക്കറി(38)നാണ് മര്‍ദ്ദനമേറ്റത്.

ഇന്ന് പുലര്‍ച്ചെ കാറില്‍ ബേക്കലിലേക്ക് വരുന്നതിനിടയിലാണ് എട്ടംഗ സംഘം കാര്‍ തടഞ്ഞുമര്‍ദ്ദിച്ചത്. അതിനിടെ കല്ലിട്ട് കാര്‍ തകര്‍ക്കുകയുണ്ടായി.
അക്രമത്തിനിടെ കാറില്‍ കയറി റാഷിദ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.












Click it and Unblock the Notifications