Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല

തിരുവനന്തപുരം; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹാളിൽ യോഗം ചേന്നാൽ അത് നിയമസഭ ആകില്ലെന്നും ഗവർണറുടെ കാല് പിടിച്ചെന്ന വ്യഖ്യാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് വിമർശിക്കേണ്ട സാഹചര്യമില്ല. കേന്ദ്രത്തിനെതിരായ വിമർശനം പ്രധാനമന്ത്രിയ്ക്കെതിരെയുള്ളതാണെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്കെതിരേയും പ്രസംഗത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചു, നിയമസഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല.ഗവർണർ സർക്കാർ ഉപദേശ പ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാർഷിക നിയമം കേരളത്തിന്റെ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarai

സർക്കാർ അവതരിപ്പിച്ച പ്രമേയത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ കെസി ജോസഫ് പറഞ്ഞിരുന്നു. വര്‍ണറോട് മുഖ്യമന്ത്രി കൂടുതല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നും ആരെയാണ് സർക്കാർ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി.ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്‌.അതേസമയം കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് പ്രത്യേക നിയസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത.കർഷകരുടെ വിലപേശൽ ശക്തി കോർപ്പറേറ്റുകൾക്ക് മുന്നിൽ നഷ്ടമാകും. താങ്ങുവില വളരെ പ്രധാനപ്പെട്ടതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്.ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+