കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല

Google Oneindia Malayalam News

തിരുവനന്തപുരം; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹാളിൽ യോഗം ചേന്നാൽ അത് നിയമസഭ ആകില്ലെന്നും ഗവർണറുടെ കാല് പിടിച്ചെന്ന വ്യഖ്യാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് വിമർശിക്കേണ്ട സാഹചര്യമില്ല. കേന്ദ്രത്തിനെതിരായ വിമർശനം പ്രധാനമന്ത്രിയ്ക്കെതിരെയുള്ളതാണെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്കെതിരേയും പ്രസംഗത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചു, നിയമസഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല.ഗവർണർ സർക്കാർ ഉപദേശ പ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാർഷിക നിയമം കേരളത്തിന്റെ പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarai

സർക്കാർ അവതരിപ്പിച്ച പ്രമേയത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ കെസി ജോസഫ് പറഞ്ഞിരുന്നു. വര്‍ണറോട് മുഖ്യമന്ത്രി കൂടുതല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നും ആരെയാണ് സർക്കാർ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി.ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്‌.അതേസമയം കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് പ്രത്യേക നിയസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത.കർഷകരുടെ വിലപേശൽ ശക്തി കോർപ്പറേറ്റുകൾക്ക് മുന്നിൽ നഷ്ടമാകും. താങ്ങുവില വളരെ പ്രധാനപ്പെട്ടതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്.ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല,കർഷകരെ കേന്ദ്രം കേൾക്കണം;മന്ത്രി ചന്ദ്രശേഖരൻപ്രധാനമന്ത്രിയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല,കർഷകരെ കേന്ദ്രം കേൾക്കണം;മന്ത്രി ചന്ദ്രശേഖരൻ

'അവന്റെ നില വഷളായി; ശ്വാസം കിട്ടാതായി', രഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായില്ലെന്ന് എംപി'അവന്റെ നില വഷളായി; ശ്വാസം കിട്ടാതായി', രഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായില്ലെന്ന് എംപി

രജനീകാന്തിനെതിരെ പ്രതിഷേധം കത്തിച്ച് ഫാന്‍സ്, രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്വസ്തനും, ഇനി മടങ്ങിവരില്ല!!രജനീകാന്തിനെതിരെ പ്രതിഷേധം കത്തിച്ച് ഫാന്‍സ്, രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്വസ്തനും, ഇനി മടങ്ങിവരില്ല!!

Recommended Video

cmsvideo
സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ ഇതത്ര എളുപ്പമല്ല ഏമാന്മാരെ

English summary
CM against Governor; The governor cannot exercise discretion in joining the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X