Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹനമാണ് ജീവിതം' ; ഈദുല്‍ ഫിത്വര്‍ ആശംസിച്ച് മുഖ്യമന്ത്രിയും ഗവർണറും

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; കണ്ണൂരിൽ 16 ഉം പാലക്കാട് 19 പേർക്കും രോഗം!! 3 പേർക്ക് രോഗമുക്തിതിരുവനന്തപുരം; ഈദുൽ ഫിത്തർ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. 'സഹനമാണ് ജീവിതം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍.സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

റംസാന്‍ വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നു എന്ന് ഗവർണർ പറഞ്ഞു. ഇരുവരുടേയും കുറിപ്പുകൾ വായിക്കാം

 eid-1590245

മുഖ്യമന്ത്രിയുടെ പോസ്റ്റ്

'കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. 'സഹനമാണ് ജീവിതം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍' എന്നായിരുന്നു പോസ്റ്റ്

ഗവർണറുടെ പോസ്റ്റ്

ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഈദുല്‍ ഫിതര്‍ ആശംസകള്‍.
റംസാന്‍ വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മ നിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല, എക്കാലവും നമ്മെ നയിക്കട്ടെ, ഗവർണർ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+