കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

Google Oneindia Malayalam News

തിരുവനന്തപുരം; ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

മുഖ്യമന്ത്രിയും സ്പീക്കറും കോൺസുൽ ജനറലിന്റെ സഹായത്തോടെ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ രഹസ്യ മൊഴി.യുഎഇ മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നും അനധികൃതമായി പണമിടപാട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്.
ഇടപാടുകളിലെ കണ്ണിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ.സർക്കാർ പദ്ധതിക്ക് മറവിലും അനധികൃത പണമിടപാട് നടത്തി. ഇതിലും ശിവശങ്കർ കണ്ണിയായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്.

cmdd-1614923

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

മുഖ്യമന്ത്രിക്കും സ്പീക്കർക്കും അറബി അറിയില്ലായിരുന്നു. അതുകൊണ്ട് താനാണ് ഇവർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത്.
പല ഉന്നതർക്കും കമ്മീഷൻ കിട്ടിയുണ്ട്. ഈ ഇടപാടുകൾക്കെല്ലാം താൻ സാക്ഷിയായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ജയിൽ വകുപ്പും കസ്റ്റംസും തമ്മിൽ തർക്കം നിലനിന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണഅട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് നിലവിൽ കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം സ്വപ്നയുടെ പുതിയ മൊഴി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കും.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

Recommended Video

cmsvideo
ധർമ്മടത്ത് ഭൂരിപക്ഷം ഉയർത്താനായി പിണറായിയുടെ മത്സരം

 മുഖ്യമന്ത്രി നടത്തുന്നത്‌ മുസ്ലിം പ്രീണനം; ക്രൈസ്‌തവര്‍ക്ക്‌ അവഗണന;വിമര്‍ശിച്ച്‌ തൃശൂര്‍ അതിരൂപത മുഖപത്രം മുഖ്യമന്ത്രി നടത്തുന്നത്‌ മുസ്ലിം പ്രീണനം; ക്രൈസ്‌തവര്‍ക്ക്‌ അവഗണന;വിമര്‍ശിച്ച്‌ തൃശൂര്‍ അതിരൂപത മുഖപത്രം

 <strong>പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും</strong> പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
CM and Speaker have direct role in dollar smuggling case; customs files affidavit in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X