കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിക്കെട്ട് ദുരന്തം വഴിത്തിരിവിലേക്ക്: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു, ധനസഹായം 10ലക്ഷം

  • By Siniya
Google Oneindia Malayalam News

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് ചുമതലയില്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സംഭവവുമായി ബന്ധപ്പെട്ട് പരവൂരര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എഡിജിപി അനന്തകൃഷ്്ണന്‍ കേസിന്റെ മേല്‍നോട്ടം വഹിക്കും.

വെടിക്കെട്ടുമായുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. നിബന്ധനകള്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നളിനി നെറ്റോയെ ചുമതലപ്പെടുത്തി. ഇതേ സമയം തിരിച്ചറിയാത്ത 40 മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

kollam-paravoor-

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് ആശുപത്രി ചികിത്സ സൗജന്യമായിരിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചയാണ് കമ്പപ്പരിയില്‍ തീപ്പിടിച്ച് അപകടമുണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.

English summary
cm announce finiancial aid for puttingal fire victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X