കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനലിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു, ജോലിയും ധനസഹായവും ഉറപ്പ് നല്‍കി!!

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുമായുള്ള വാക്കേറ്റത്തിനിടെ മരിച്ച സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും നല്‍കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിജി സെക്രട്ടേറിയേറ്റില്‍ മുന്നിലെ സമരം അവസാനിപ്പിക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഎസ്‌ഐ സഭയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നു. വിജിക്ക് ധനസഹായവും നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 22 ദിവസങ്ങളിലായി സനലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും നിരവധി കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

1

നേരത്തെ ഡിവൈഎസ്പി സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. വനിതാ മതില്‍ നടക്കുന്ന നാളെ സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ വഞ്ചനാ മതില്‍ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാര തുകയായി പതിനായിരം രൂപപോലും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. കഴിഞ്ഞ നവംബര്‍ അഞ്ചിന് കൊടങ്ങാവിളയില്‍ വെച്ച് ഡിവൈഎസ്പിയായിരുന്ന ഹരികുമാര്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ മരിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായേക്കും, സൂചനയുമായി അഖിലേഷ്, കോണ്‍ഗ്രസ് തിരിച്ചുവരും!!ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായേക്കും, സൂചനയുമായി അഖിലേഷ്, കോണ്‍ഗ്രസ് തിരിച്ചുവരും!!

രണ്ട് സംസ്ഥാനങ്ങളില്‍ പ്രത്യേക പാക്കേജുമായി കോണ്‍ഗ്രസ്, രണ്ട് ലക്ഷ്യം മുന്നില്‍ കണ്ട് രാഹുല്‍!!രണ്ട് സംസ്ഥാനങ്ങളില്‍ പ്രത്യേക പാക്കേജുമായി കോണ്‍ഗ്രസ്, രണ്ട് ലക്ഷ്യം മുന്നില്‍ കണ്ട് രാഹുല്‍!!

English summary
cm assured job to sanals wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X