കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും"- മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയും ആയ എം ശിവശങ്കറിനെതിരെ ഇപ്പോൾ നടപടിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കറിനെതിരെ നടപടിയെടുക്കണമെങ്കിൽ ഇനിയും വസ്തുതകൾ വേണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അത്തരം ഒരു സാഹചര്യം വന്നാൽ ആരേയും സംരക്ഷിക്കില്ലെന്നും കർശന നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് അന്വേഷണം വേഗത്തിൽ നടക്കുന്നെണ്ടെന്നും അതേ കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർക്കെതിരെയുള്ള പ്രതിപക്ഷ ആക്ഷേപങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ...

 നല്ല സ്പീഡിൽ തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ...

നല്ല സ്പീഡിൽ തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ...

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾവച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡിൽത്തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജൻസി ഏറ്റവും പ്രമുഖ ഏജൻസികളിലൊന്നാണ്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.

സ്പീക്കർ വിവാദം

സ്പീക്കർ വിവാദം

സാധാരണ ഗതിയിൽ സ്പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടർ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആ‌ർക്കും അറിയില്ല. അതിന്‍റെ പേരിൽ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?

ശിവശങ്കറിനെ മാറ്റി നിർത്തിയത്

ശിവശങ്കറിനെ മാറ്റി നിർത്തിയത്

എന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശനനടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്.

സ്വപ്നയുടെ നിയമനം അന്വേഷിക്കും

സ്വപ്നയുടെ നിയമനം അന്വേഷിക്കും

ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.

വസ്തുതകൾ വന്നാൽ നടപടി ഉറപ്പ്

വസ്തുതകൾ വന്നാൽ നടപടി ഉറപ്പ്

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകും.
ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ അതിനുള്ള കാര്യങ്ങൾ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടിൽ പരാതിയുയർന്നു. മറ്റ് പരാതികളുണ്ടെങ്കിൽ അത് ഒരു അന്വേഷണത്തിന്‍റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച് വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്‍റെ ഫലം കാത്തിരുന്നുകൂടേ?

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാൻ വസ്തുതകൾ വേണം. അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും.

ആരെങ്കിലും പ്രതീക്ഷിച്ചോ...

ആരെങ്കിലും പ്രതീക്ഷിച്ചോ...

നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാൽ ശക്തമായ നടപടിയുണ്ടാകും

English summary
Thiruvananthapuram Gold Smuggling Case:CM Pinarayi Vijayan assures action against M Sivasankar , if anything evolve against him in investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X