ഭക്തി കഴിഞ്ഞിട്ടുമതി വന സംരക്ഷണമെന്ന് മുഖ്യന്‍
പമ്പ:വനസംരക്ഷണത്തിന്റെ പേരില്‍ ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ അുവാദം കൂടാതെ ഒരു പ്രവര്‍ത്തിയും നിര്‍ത്തി വക്കേണ്ടെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. ശബരിമല തീര്‍ത്ഥാടനം തുടങ്ങാനിരിക്കേ നടത്തിയ അവലോകന യോഗത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം.
നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് വികസ പ്രവര്‍ത്തനങ്ങള്‍ എന്ന് തോന്നിയാള്‍ അത് വകുപ്പ് മേധാവികള്‍ തമ്മില്‍ പറഞ്ഞ് തീര്‍ക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നിട്ടും അവസാനിച്ചില്ലെങ്കില്‍ മുഖ്യന്‍ തന്നെ ഇടപെടും.

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എപ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. കാടുവെട്ടിത്തെളിച്ചുള്ള ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്കും വനംവകുപ്പ് വെറുതെ അങ്ങ് സമ്മതം മൂളില്ല. എന്തിന്റെ പേരിലായാലും വനവും വനസമ്പത്തും നശിപ്പിക്കുന്ന വികസനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം.
എന്നാല്‍ മറ്റ് വകുപ്പുകള്‍ക്ക് അവരുടെ ജോലികള്‍ ചെയ്യാതിരിക്കാനും ആകുന്നില്ല. ദേവസ്വത്തിന്റെ സ്ഥലത്തേക്ക് വഴിമുടക്കി വനം വകുപ്പ് ജണ്ട കെട്ടുന്നു, പൊന്നമ്പല മേട്ടില്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ല, കാട്കയറി വരുന്ന തീര്‍ത്ഥാടകരെ തടയുന്നു എന്നിങ്ങനെ വനം വകുപ്പിന് നേരയെുള്ള പരാതികള്‍ ഒരുപാടാണ്.
എന്തായാലും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്ത് പ്രശ്‌നത്തിലും തന്നെ അറിയിക്കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2013 ഒക്ടോബര്‍ 24 ന് പമ്പയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത്.












Click it and Unblock the Notifications