കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു; ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേയ്ക്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. വെള്ളിയാഴ്ച രാവിലെ 9 മണിവരെ 1027.73 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇലക്ട്രോണിക് പേയ്മെന്റായി 145.11 കോടി രൂപയും, യുപിഐ വഴി 1.04 കോടിയും പേടിഎം വഴി 45 കോടിയുമാണ് സംഭാവനയായി ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്.

സംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചുസംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു

ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഫൗണ്ടേഷൻ നൽകുന്ന 21 കോടി രൂപയുടെ ചെക്ക് നിതാ അംബാനി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.

1000 കോടി കടന്നു

1000 കോടി കടന്നു

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുകയും ഓണക്കാലത്തെ സർക്കാർ ജീവനക്കാരുടെ ഉത്സവ ബത്ത തുകയ്ക്കും പുറമെയാണ് ഇത്. ട്രഷറി വഴി അടച്ച സംഭാവനകളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 9ന് കാലവർഷക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിൽ തന്നെ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് 15 ഓടെ കാലവർഷം കനക്കുകയും കേരളം മഹാപ്രളയത്തിന്റെ പിടിയിലാവുകയും ചെയ്തതോടെയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളും കൂടിയത്.

സാലറി ചലഞ്ച്

സാലറി ചലഞ്ച്

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കേരള സമൂഹം ഏറ്റെടുത്തു എന്നതിന് തെളിവ് കൂടിയാണ് ദുരിതാശ്വാസനിധിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക്. കേരളത്തെ പുനർ നിർമിക്കാൻ മലയാളികളുടെ കരുത്ത് നമ്മൾ തിരിച്ചറിയണമെന്നും ഓരോരത്തരും അവരവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. 10 മാസമായി ശമ്പളം നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹമാധ്യമങ്ങളിലടക്കം ഇതിന് വലിയ പിന്തുണ ലഭിക്കുകയും നിരവധി പേർ തങ്ങളുടെ മാസശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയാറായി മുന്നോട്ട് വരികയും ചെയ്തു.

മന്ത്രിമാർ വിദേശത്തേയ്ക്ക്

മന്ത്രിമാർ വിദേശത്തേയ്ക്ക്

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കൂടുതൽ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരെ വിദേശ രാജ്യരാജ്യങ്ങളിലേക്ക് അയക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വിദേശ മലയാളികളിൽ നിന്നും ഏജൻസികളിൽ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം. ഓരോ മന്ത്രിയും പോകേണ്ട വിദേശ രാജ്യങ്ങളുടെ പട്ടിക അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ സംഘം പോകും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും പണം സ്വരൂപിക്കാനും തീരുമാനമായിട്ടുണ്ട്.

നിങ്ങൾക്കും സഹായിക്കാം

നിങ്ങൾക്കും സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി.... ജെഡിയുവിന്റെ ആഗ്രഹം നടന്നു.... അമിത് ഷാ വഴങ്ങി!!ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി.... ജെഡിയുവിന്റെ ആഗ്രഹം നടന്നു.... അമിത് ഷാ വഴങ്ങി!!

English summary
cm distress relief fund crossed 1000 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X