മുഖ്യന് ചീഫ്സെക്രട്ടറിയെ പേടി:വിഎസ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് ചീഫ് സെക്രട്ടറിയെ ഭയമാണെന്നും മാറ്റാന്‍ തയ്യാറാകുന്നില്ലെന്നും വിഎസ് പറഞ്ഞു. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവിഷയത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും വിഎസ് ചോദിച്ചു.
ഔദ്യോഗികമായി ഒരു സ്വത്തും ചീഫ് സെക്രട്ടറിയ്ക്ക് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയ്ക്ക് കൊച്ചിയില്‍ മാത്രം അഞ്ച് കോടി രൂപയുടെ ഫ്ളാറ്റ് ഉണ്ടെന്നും സെക്രട്ടറി തെറ്റായ സ്വത്ത് വിവരം നല്‍കിയ രേഖകള്‍ സഭയില്‍ വയ്ക്കാന്‍ അനുവദിയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.വിഎസിന്റെ സബ്മിഷന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ചീഫ് സെക്രട്ടറിയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കാത്ത സ്വത്തുക്കള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കമ്പനി കൈയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് പിടിയ്ക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പാറ്റൂരില്‍ ഭൂമി കൈയ്യേറാന്‍ ചീഫ് സെക്രട്ടറി കമ്പനിയ്ക്ക് ഒത്താശ ചെയ്തുവെന്ന് നേരത്തെ വിഎസ് മന്ത്രി സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications