2ലക്ഷം പ്രവാസികള്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യമുണ്ട്,കേന്ദ്ര തീരുമാനം വരെ കാത്തിരിക്കണം:മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്ക് സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാനാവില്ല, കേന്ദ്ര അനുമതി വരുന്നതുവരെ പ്രവാസികള്‍ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Recommended Video

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ വിദേശത്തുള്ള നിരവധി പേരാണ് നാട്ടിലെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ അവലോകനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയ്‌ക്കെതിരായ പോരാട്ടതില്‍ ശ്വാസം വിടാനുള്ള സമയമല്ല ഇത്. പ്രവാസി ലോകം കഴിയുന്നത്. കടുത്ത ആശങ്കയിലാണ്. വിദേശത്തേക്ക് താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയവരെ തിരികെ എത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു. പ്രവാസികളും കടുബംങ്ങളും ഇപ്പോള്‍ ആശങ്കയിലാണ് കഴിയുന്നത്. 20 ലക്ഷം പേരാണ് ഗള്‍ഫില്‍ കുടുങ്ങിയിട്ടുള്ളത്.
വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണ വര്‍ദ്ധിക്കുന്നതോടെ പ്രവാസികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുംങ്ങിയവരില്‍ മിക്കവരും ചെറിയ വരുമാനക്കാരാണ്. ഇത്തരക്കാര്‍ കൂടുതല്‍ പ്രയാസത്തിലാണെന്നാണ് മനസിലാക്കുന്നത്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ നാട്ടിലെത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റീന്‍ ചെയ്യും. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റീന്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതില്‍ കൂടുതല്‍ വന്നാല്‍ അവര്‍ക്കും സൗകര്യം ഒരുക്കും.
അതേസമയം, സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 291 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 114 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 46,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,756 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications