മുഖ്യമന്ത്രിയ്ക്ക് 'വട്ടാണെന്ന്' പിസി ജോര്‍ജ്ജ്, തീര്‍ന്നില്ല...ജോര്‍ജ്ജ് ഇനിയും പറയുന്നുണ്ട്
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാനസികനില തെറ്റിയെന്ന് പിസി ജോര്‍ജ്ജ്. സോളാര്‍ കേസില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയ്ക്ക് പിന്നില്‍ താനാണെന്ന പ്രസ്താവന പിസി ജോര്‍ജ്ജ് തള്ളി.
സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും, എംഎല്‍എമാരും, എംപിമാരും നടത്തിയ ഇടപാടുകളെക്കുറിച്ചും താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും ജോര്‍ജ്ജ്. തന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കാതെ കോടികളുടെ ഇടപാടിന് കൂട്ടുനിന്ന മുഖ്യമന്ത്രി കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്നും ജോര്‍ജ്ജ് പറഞ്ഞു.

വട്ടാണേ....വട്ടാണേ
മുഖ്യമന്ത്രിയുടെ മാനസികനില തെറ്റിയ അവസ്ഥയിലാണെന്ന് പിസി ജോര്‍ജ്ജ്

വിവരം അറിയിച്ചിരുന്നു
സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും, എംഎല്‍എമാരും, എംപിമാരും നടത്തിയ ഇടപാടുകളെക്കുറിച്ചും താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും ജോര്‍ജ്ജ്. ഇക്കാര്യം കെപിസിസി പ്രസിഡന്റ് വിഎം സുധാരനേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അറിയിച്ചിരുന്നു

കര്‍മ്മഫലം
തന്റെ വാക്ക് കേള്‍ക്കാതെ കോടികളുടെ ഇടപാടിന് കൂട്ടുനിന്ന മുഖ്യമന്ത്രി കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്നും ജോര്‍ജ്ജ്

പ്രസ്താവന തള്ളി
സോളാര്‍ കമ്മീഷനില്‍ സരിത നല്‍കിയ മൊഴിയ്ക്ക് പിന്നില്‍ താനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ജോര്‍ജ്ജ് തള്ളി.












Click it and Unblock the Notifications