മുഖ്യമന്ത്രി ആശുപത്രിയില്‍
കോട്ടയം:ഇത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണെന്നോ, അദ്ദേഹത്തിന് പിടിപ്പത് പണിയുണ്ടോ എന്നൊന്നും ശരീരത്തിനറിയില്ലല്ലോ... ഒടുവില്‍ ശരീരം അങ്ങ് പ്രതികരിക്കാന്‍ തീരുമാനിച്ചു. അതോടെ മുഖ്യന്‍ ആശുപത്രിയിലുമായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് പ്രശ്‌നമായത്. നിര്‍ബന്ധിത വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ജനുവരി 13 തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

വിശ്രമമില്ലാത്ത ജീവിതമാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഏത് പാതിരാത്രിയിലും അദ്ദേഹം കര്‍മ്മ നിരതനാണ്. ജനസമ്പര്‍ക്ക പരിപാടികളില്‍ രാവിലെ മുതല്‍ പാതിരാത്രി വരെ ജനങ്ങളുടെ പരാതി ഒരു മുഷിച്ചിലും ഇല്ലാതെ കേള്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായ സമയത്ത് തന്നെ ജനങ്ങള്‍ ഈ കഥകള്‍ ഏറെ കേട്ടതാണ്. അന്ന് കേരളത്തില്‍ ആദ്യമായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി. അന്ന് വരെ കേട്ട് പരിചയം പോലുമില്ലാത്ത ജനസമ്പര്‍ക്ക യാത്ര എന്നൊരു ജനപ്രിയ പരിപാടിയുടെ അവതാരകന്‍ കൂടിയായി കേരള ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി.
ഇതൊക്കെ തന്നെയാണ് ഇപ്പോള്‍ ആശുപത്രിവാസത്തിനും നിര്‍ബന്ധിത വിശ്രമത്തിനും ഒക്കെ വഴിവച്ചത്. മുമ്പ് കണ്ണൂരില്‍ വച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറ് കൊണ്ടപ്പോഴും മുഖ്യമന്ത്രി ഒരു ദിവസം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. അന്ന് ഡോക്ടര്‍മാരുടേയും പാര്‍ട്ടി നേതാക്കളുടേയും നിര്‍ബന്ധത്തിനൊടുവിലാണ് രണ്ട് ദിവസം അവധിയെടുക്കാന്‍ അദ്ദേഹം സമ്മതിച്ചത്.












Click it and Unblock the Notifications