കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ശ്രീജിത്തിനെ ചർച്ചയ്ക്ക് വിളിച്ചു.. അമ്മയ്ക്കൊപ്പം ശ്രീജിത്ത് പിണറായി വിജയനെ കാണും

Google Oneindia Malayalam News

Recommended Video

cmsvideo
അമ്മയോടൊപ്പം ശ്രീജിത്ത് ഇന്ന് മുഖ്യമന്ത്രിയെ കാണും | Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 766ാം ദിവസവും സമരം തുടരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 7 മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അനുജന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. കേസ് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ സിബിഐ അറിയിച്ചിരുന്നു. ശ്രീജിത്തിന്റെ സമരം ജനകീയ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ കേസ് സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ നിന്നും തലയൂരാൻ ദിലീപ്.. കുറ്റപത്രം നിലനിൽക്കില്ലെന്ന്.. പോലീസിന് വെല്ലുവിളി!!നടിയെ ആക്രമിച്ച കേസിൽ നിന്നും തലയൂരാൻ ദിലീപ്.. കുറ്റപത്രം നിലനിൽക്കില്ലെന്ന്.. പോലീസിന് വെല്ലുവിളി!!

sreejith

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കേന്ദ്രം സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയിരുന്നു. എംപിമാരായ ശശി തരൂരും കെസി വേണുഗോപാലുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സിബിഐ അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് ശ്രീജിത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും, സമൂഹമാധ്യമ കൂട്ടായ്മകളും ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു.

English summary
Chief Minister Pinarayi Vijayan invites Sreejith for a discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X