അര്‍ഹിക്കുന്നതിനേക്കാള്‍ പിന്തുണയുണ്ടെന്ന്മുഖ്യന്‍
തിരുവനന്തപുരം:സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്ക് പോലും തൃപ്തിയില്ലത്രെ. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെപറഞ്ഞത്.
മന്ത്രിസഭ താഴെ വീഴുമെന്ന് മുഖ്യമന്ത്രിക്ക് പേടിയില്ല. കാരണം യുഡിഎഫ് ഒക്കെട്ടായി മുന്നോട്ട് പോകും. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഒക്കെ ഒറ്റ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെ താഴെ ഇറക്കാമെന്നത് എല്‍ഡിഎഫിന്റെ വ്യാമോഹമാണ്. ആ മോഹമൊന്നും പൂക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് മുതല്‍ പ്രതിപക്ഷം ആഗ്രഹിക്കുന്ന കാര്യമാണത്.

പാര്‍ട്ടിയുടേയും യുഡിഎഫിന്റേയും ഭാഗത്ത് നിന്ന് തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പിന്തുണയാണ് പ്രാദേശിക തലം മുതല്‍ ലഭിക്കുന്നത്.
ആഭ്യന്തരത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ എപ്പോഴും ഉണ്ട്. എന്നും കല്ലേറ് കിട്ടുന്ന വകുപ്പാണ് ആഭ്യന്തരം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒരു തരത്തിലും ഉളള വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ തന്നെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികളെ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.പാര്‍ട്ടിക്കാര്‍ കാണിച്ചു തന്ന പ്രതികളെ അല്ല കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
സോളാര്‍ കേസ് വെറും പുകമറയാണ്. ആരോപണങ്ങള്‍ ഉന്നയിക്കാനല്ലാതെ തെളിവ് നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications