കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം അക്ബറിനെതിരെ ആദ്യ കരുനീക്കി പിണറായി! എറണാകുളത്തെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

എംഎ അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് ഫൗണ്ടേഷന് കീഴിലാണ് പീസ് ഇന്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന എറണാകുളത്തെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂൾ അടച്ചുപൂട്ടാൻ കഴിഞ്ഞദിവസം ഉത്തരവിട്ടത്. നേരത്തെ എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ വകുപ്പും സ്കൂൾ പൂട്ടണമെന്ന് നിർദേശം നൽകിയിരുന്നു.

അഞ്ച് മാസത്തിന് ശേഷം ദിലീപ് ഫേസ്ബുക്കിൽ! വളച്ചവർക്കും ഒടിച്ചവർക്കും ചരിത്രം ചമച്ചവർക്കും സമർപ്പിതംഅഞ്ച് മാസത്തിന് ശേഷം ദിലീപ് ഫേസ്ബുക്കിൽ! വളച്ചവർക്കും ഒടിച്ചവർക്കും ചരിത്രം ചമച്ചവർക്കും സമർപ്പിതം

ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു! ഹിന്ദു ആഘോഷദിവസങ്ങളിൽ മദ്രസകളും അടഞ്ഞുകിടക്കും...ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു! ഹിന്ദു ആഘോഷദിവസങ്ങളിൽ മദ്രസകളും അടഞ്ഞുകിടക്കും...

ഇസ്ലാമിക മതപ്രഭാഷകനായ എംഎ അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് ഫൗണ്ടേഷന് കീഴിലാണ് പീസ് ഇന്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പീസ് ഫൗണ്ടേഷന് കീഴിൽ സംസ്ഥാനത്ത് പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ചക്കരപ്പറമ്പിൽ പ്രവർത്തിക്കുന്ന പീസ് ഇന്റർനാഷണൽ സ്കൂളിൽ മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുന്നുവെന്ന് 2016 ഒക്ടോബറിലാണ് പുറംലോകമറിഞ്ഞത്. തുടർന്ന് അതേമാസം തന്നെ സ്കൂളിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പാഠഭാഗങ്ങൾ...

പാഠഭാഗങ്ങൾ...

രണ്ടാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചു എന്നായിരുന്നു പീസ് സ്കൂളിനെതിരെയുള്ള ആരോപണം. തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പിന്നീട് വിദ്യാഭ്യാസ വകുപ്പും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.

പഠിപ്പിക്കുന്നില്ല...

പഠിപ്പിക്കുന്നില്ല...

വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സിബിഎസ്ഇ നിഷ്കർഷിക്കുന്ന പാഠപുസ്തകങ്ങളല്ല സ്കൂളിൽ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതാണ് സ്കൂളിലെ പാഠഭാഗങ്ങളെന്ന് പോലീസും റിപ്പോർട്ട് നൽകി. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പും ജില്ലാ കളക്ടറും സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.

അടച്ചപൂട്ടണം...

അടച്ചപൂട്ടണം...

വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിർദേശം പരിഗണിച്ചാണ് എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ചക്കരപ്പറമ്പിലെ സ്കൂൾ പൂട്ടി വിദ്യാർത്ഥികളെ മറ്റു സ്കൂളുകളിൽ ചേർക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം, പീസ് ഫൗണ്ടേഷന് കീഴിലെ മറ്റു സ്കൂളുകൾക്ക് ഉത്തരവ് ബാധകമാണോയെന്ന് അടുത്തദിവസം മാത്രമേ വ്യക്തമാകു.

 എംഎം അക്ബർ...

എംഎം അക്ബർ...

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴിലാണ് പീസ് ഇന്റർനാഷണൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇസ്ലാമിക മതപ്രഭാഷകനായ എംഎം അക്ബറാണ് പീസ് ഫൗണ്ടേഷന്റെ എംഡി. പീസ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പീസ് ഫൗണ്ടേഷനും സംശയനിഴലിലായത്.

ഖത്തറിൽ...

ഖത്തറിൽ...

വിവാദ പാഠപുസ്തക കേസിൽ പീസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. പാഠപുസ്തകം അച്ചടിച്ച മൂന്നു പേർ പിന്നീട് മുംബൈയിൽ നിന്നും അറസ്റ്റിലായിരുന്നു. അതേസമയം, പീസ് ഫൗണ്ടേഷൻ എംഡി എംഎം അക്ബർ വിദേശത്തേക്ക് കടന്നതിനാൽ അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല. നിലവിൽ ഖത്തറിലുള്ള എംഎം അക്ബറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ആ പാഠഭാഗം ഇങ്ങനെ...

ആ പാഠഭാഗം ഇങ്ങനെ...

മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന രീതിയിലുള്ള പാഠഭാഗമാണ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തില്‍ ആക്ടിവിറ്റി വിഭാഗത്തില്‍ നല്‍കിയിരുന്നത്. നിങ്ങളുടെ ക്രിസ്ത്യന്‍ സുഹൃത്ത് ആദം/സൂസന്ന മതം മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശം നല്‍കുമെന്ന ചോദ്യത്തിന് പേര് മാറ്റാന്‍ പറയും, കുരിശ് രൂപം മാറ്റാന്‍ ആവശ്യപ്പെടും, ഷഹാദ പഠിക്കാനും രക്ഷിതാക്കള്‍ അമുസ്ലീമായതിനാല്‍ വീട് വിട്ട് ഓടിപോവാനും ആവശ്യപ്പെടും, ഹലാല്‍ ചിക്കന്‍ കഴിക്കാന്‍ പറയും എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം നല്‍കിയ ശേഷം എന്തുകൊണ്ടാണ് ഉത്തരം നല്‍കാന്‍ കാരണമെന്ന് ക്ലാസില്‍ വിശദമാക്കാനും ആവശ്യപ്പെടുന്നുണ്ട്.

English summary
cm issued an order to shutdown eranakulam peace school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X