സമയം കഴിഞ്ഞിട്ടില്ല; വിദ്യാർത്ഥികൾക്ക് സി.എം. കിഡ്സ് സ്കോളർഷിപ്പിന് ഇനിയും അപേക്ഷിക്കാം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി/യു.പി വിഭാഗം) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുൻപ് ഇത് ജനുവരി 15 വരെയായിരുന്നു.
പരീക്ഷാ വിവരങ്ങൾ
എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളെ ഏകീകരിച്ച് ഈ വർഷം മുതലാണ് 'സി.എം. കിഡ്സ് സ്കോളർഷിപ്പ്' എന്ന പേരിൽ പരീക്ഷകൾ നടത്തുന്നത്. 2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടക്കും. പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് തുക ലഭിക്കും. എൽപി വിഭാഗത്തിന് വർഷത്തിൽ 1,000 രൂപ വീതം മൂന്ന് വർഷത്തേക്കും. യുപി വിഭാഗത്തിന് വർഷത്തിൽ 1,500 രൂപ വീതം മൂന്ന് വർഷത്തേക്കുമാണ് ലഭിക്കുക.

പരീക്ഷാ രീതിയും സമയക്രമവും
ഫെബ്രുവരി 26-ന് രണ്ട് പേപ്പറുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 10.00 - 12.00: ഒന്നാം പേപ്പർ.
ഉച്ചയ്ക്ക് 1.30 - 3.30: രണ്ടാം പേപ്പർ.
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ bpekerala.in വഴി സ്കൂൾ പ്രധാനാധ്യാപകർ മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത്. പരീക്ഷയ്ക്ക് പ്രത്യേകം ഫീസ് നൽകേണ്ടതില്ല. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ അർഹരായ എല്ലാ വിദ്യാർത്ഥികളും ജനുവരി 19-നുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
പി.എസ്.സി മത്സരപരീക്ഷകൾക്ക് സമാനമായ കട്ട് ഓഫ് രീതിയാകും നടപ്പാക്കുക. ചോദ്യപേപ്പറിന്റെ കാഠിന്യം വിലയിരുത്തി പരീക്ഷാ ബോർഡ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും വിജയികളെ തീരുമാനിക്കുക. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അവരെ കൂടുതൽ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനുമാണ് ഇത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications