സരിതയ്ക്ക് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും കമ്മീഷനെ പേടിയില്ല: നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന്!!
തിരുവനന്തപുരം: സരിതയ്ക്ക് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും സോളാര്‍ കമ്മീഷനെ വിലയില്ല. സോളാര്‍ കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്.
തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ താന്‍ നുണ പരിശോധനയ്ക്ക് എന്തിന് ഹാജരാകണം എന്നാണ് മുഖ്യന്റെ ചോദ്യം. ഇത് സോളാര്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു.

നുണ പരിശോധനയ്ക്ക് തയ്യാറല്ല
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി

തെറ്റ് ചെയ്തിട്ടില്ല
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് മന്ത്രി.

ചോദ്യം ബിജുവിന്റെ വക്കീല്‍ വക
മുഖ്യനോട് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി വക്കീലിന് നല്‍കിയത് ബിജു രാധാകൃഷ്ണനായിരുന്നു.

നുണ പരിശോധനയ്ക്ക് ബിജു തയ്യാര്‍
നുണ പരിശോധന നടത്തുന്നതിന് ബിജു തയ്യാറാണെന്ന് വക്കീല്‍ വ്യക്തമാക്കി

സഹകരിക്കില്ലെന്ന് സരിത
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനുമായി സഹകരിക്കില്ലെന്ന് സരിത എസ് നായര്‍ വ്യക്തമാക്കിയിരുന്നു.

കമ്മീഷന്‍ കുഴയും
കേസില്‍പ്പെട്ടവരെല്ലാം സഹകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞാല്‍ പിന്നെ കേസ് എങ്ങനെ മുന്നോട്ട് പോകും. ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ ഉത്തരം പറയില്ലെന്ന് പറയുന്നവരാണ് എല്ലാവരും.












Click it and Unblock the Notifications