കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറി നില്‍ക്ക് ... മുഖ്യമന്ത്രി വീണ്ടും ചൂടായി, മൈക്ക് തട്ടിയതിന് സംസാരിക്കാതെ മടങ്ങി

Google Oneindia Malayalam News

കുട്ടനാട്: മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്ര നല്ല ബന്ധമല്ല എന്നും എല്ലാവര്‍ക്കുമറിയാം. കുപ്രസിദ്ധമായ കടക്ക് പുറത്ത് പരാമര്‍ശമൊക്കെ അത്തരത്തിലുള്ളതായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. കാലവര്‍ഷ കെടുതിയില്‍ അവലോകന യോഗത്തിന് ശേഷം ശരീരത്തില്‍ മൈക്ക് തട്ടിയതിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. അവലോകന യോഗം നടക്കുന്ന ഹാളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട മുഖ്യമന്ത്രി യോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചില്ല.

1

യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുകൂടിയെങ്കിലും മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. ഒരു ചാനലിന്റെ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി അദ്ദേഹം തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു. മാധ്യമങ്ങളോട് അദ്ദേഹം മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മറ്റ് മന്ത്രിമാരും പങ്കെടുത്ത യോഗമായിരുന്നു ആലപ്പുഴയില്‍ നടന്നത്. നിരവധി കാര്യങ്ങള്‍ മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുട്ടനാട്ടിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക ദുരന്ത മുന്നറിയിപ്പിന് കേരളത്തില്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തിരുവനന്തപുരത്ത് നടന്ന സമാധാന യോഗത്തിലായിരുന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചൂടായത്. കടക്ക് പുറത്ത് പ്രയോഗം ഇതിലാണ് വന്നത്. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ ബിജെപി നേതാക്കള്‍ക്കൊപ്പം അദ്ദേഹം ഇരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താനും അനുവദിച്ചില്ല. തിരുവനന്തപുരത്തെ പ്രസിദ്ധമായ മാസ്‌കറ്റ് ഹോട്ടലിലാണ് ഈ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു.... തിരിച്ചടി കിട്ടിയപ്പോള്‍ പാഠം പഠിച്ചു!!നടി ആക്രമിക്കപ്പെട്ട കേസിലെ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു.... തിരിച്ചടി കിട്ടിയപ്പോള്‍ പാഠം പഠിച്ചു!!

മീശ തിരുത്താന്‍ പറഞ്ഞിട്ടില്ല.... വിവാദ ഭാഗം ഇപ്പോഴുമുണ്ട്... ഹരീഷിന് പിന്തുണയെന്ന് ഡിസി!!മീശ തിരുത്താന്‍ പറഞ്ഞിട്ടില്ല.... വിവാദ ഭാഗം ഇപ്പോഴുമുണ്ട്... ഹരീഷിന് പിന്തുണയെന്ന് ഡിസി!!

English summary
cm not speak to media on kuttanadu flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X