കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്ന അമ്മയ്ക്കും മകള്‍ക്കും സ്നേഹ തണലൊരുക്കി മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

പാലക്കാട്: അന്തിയുറങ്ങാന്‍ ഇടമില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഭയം തേടുന്ന അമ്മയ്ക്കും മകള്‍ക്കും സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ മുഖ്യമന്ത്രി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മലയാള മനോരമയാണ് ഇരുവരുടേയും ദുരിതം റിപ്പോര്‍ട്ട് ചെയ്തത്.

അമ്മിണി (80) മകള്‍ (52) കാമാക്ഷിയുമാണ് ഷൊര്‍ണൂരില്‍ നിന്നും 50 കിലോമീറ്റര്‍ യാത്ര ചെയ്ത് ദിനലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. എന്നും വൈകീട്ട് ബസ് കയറി ഇവര്‍ ക്ഷേത്രത്തില്‍ എത്തും. രാത്രി ക്ഷേത്രത്തില്‍ ഉറങ്ങി പിറ്റേന്നു കൃഷ്ണനെ തൊഴുത് ഷൊര്‍ണൂരിലേക്ക് തന്നെ മടങ്ങും.

 pinarayi-1560772194-1581600122.jpg -Properties

കടകളിലും വീടുകളിലും ചെറിയ പണി കള്‍ ചെയ്താണ് ഇവര്‍ ജീവിതം പുലര്‍ത്തിയിരുന്നത്. ഇവര്‍ക്ക് ചുഡുവാലത്തൂരില്‍ വീട് ഉണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാണ് അന്യാധീനപ്പെട്ടു പോയതാണ്. കാമാക്ഷിക്ക് ഒരു മകനുണ്ട്, രാജന്‍. ഇയാള്‍ക്ക് ചെറുപ്പത്തില്‍ അപകടത്തില്‍ പെട്ട് ശരീരം തളര്‍ന്നുപോയതാണ്. ഇയാള്‍ കളിമണ്ണില്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കും. മണ്‍പാത്ര തൊഴിലാളി വ്യവസായ സഹകരണ സംഘം ഓഫീസിന്‍റെ തിണ്ണയിലാണ് ഇയാളും അന്തിയുറങ്ങുന്നതെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
CM offers help to homeless mother and daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X