മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറകൾ നീക്കം ചെയ്തു, സ്ഥാപിക്കണോ വേണ്ടയോ പിണറായിയുടെ ഇഷ്ടം...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫീസിലും സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫില്‍ നടക്കുന്ന കാര്യങ്ങള്‍ തല്‍സമയം പുറംലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സിഡിറ്റിന്റെ ഉടമസ്ഥതയില്‍ സ്ഥാപിച്ച ക്യാമറകള്‍ പഴയ സര്‍ക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് സിഡിറ്റ് തന്നെ ഏറ്റെടുക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനി ക്യാമറകള്‍ സ്ഥാപിക്കണോ എന്ന് ഇനി മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കുന്നത്. മന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് മന്ത്രി മന്ദിരങ്ങള്‍ മോഡി കൂട്ടേണ്ട എന്ന് പിണറായി പറഞ്ഞിരുന്നു. ഇത് പോലെ തന്നെ ഓഫീസില്‍ ഇനി എന്തൊക്കെ സൗകര്യങ്ങള്‍ വേണം എന്ന് തീരുമാനിക്കുന്നത് പിണറായി ആയിരിക്കും.












Click it and Unblock the Notifications