മുഖ്യന്പത്മശ്രീക്ക് നിര്‍ദ്ദേശിച്ചത് മുത്തൂറ്റിനെ
തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് 10 പേരാണ് പത്മ പുരസ്കാരങ്ങള്‍ നേടിയത്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പേരുകളില്‍ ആ 10 ല്‍ ആരും ഉണ്ടായിരുന്നില്ല. മുഖ്യന്റെ പരിഗണനക്ക് വന്നത് ഒരു ബിസിനസ്സുകാരനായിരുന്നു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനായ ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേരാണ് പത്മ പുരസ്കാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത്. കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നുവത്രെ. ഇന്ത്യാവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് 25 ല്‍ അധികം പേരുകള്‍ പത്മ പുരസ്കാരങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നുവത്രെ. ഐഎസ് ആര്‍ഒ ചെയര്മാന് ഡോ കെ രാധാകൃഷ്ണനും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും അടക്കമുള്ള 10 പേര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്ജിന്റെ പിതാവാണ് മുത്തൂറ്റ് ജോര്‍ജ്ജ്. ബിസിനസ് പക മുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ വരെ ആരോപിക്കപ്പെട്ടതായിരുന്നു പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകം.
ഉമ്മന്‍ ചാണ്ടിയുമായി മറ്റൊരു ബന്ധം കൂടിയുണ്ട് മുത്തൂറ്റ് കുടുംബത്തിന്. ഉമ്മന്‍ ചാണ്ടിയുടെ ഒരു മകള്‍ വിവാഹം കഴിച്ചിരുന്നത് മുത്തൂറ്റ് കുടുംബത്തില്‍ നിന്നായിരുന്നു. പിന്നീട് മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടും ഈ വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.
രാജ്യത്തെ ഒട്ടുമിക്ക കേന്ദ്രമന്ത്രിമാരും എംപിമാരും പത്മ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത് ബിസിനസുകാരെയാണെന്നും ഇന്ത്യാവിഷന് വാര്‍ത്ത പറയുന്നു. കുമാരമംഗലം ബിര്‍ളക്ക് വേണ്ടിയാണത്രേ ഏറ്റവും അധികം ശുപാര്‍ശകള്‍ ലഭിച്ചത്. പാര്‍ട്ടി ഭേദമില്ലാതെയാണ് ബിര്‍ളക്കായി പത്മ പുരസ്കാരത്തിന് ശുപാര്‍ശകള്‍ ഒഴുകിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications