കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന്‍പത്മശ്രീക്ക് നിര്‍ദ്ദേശിച്ചത് മുത്തൂറ്റിനെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് 10 പേരാണ് പത്മ പുരസ്‌കാരങ്ങള്‍ നേടിയത്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പേരുകളില്‍ ആ 10 ല്‍ ആരും ഉണ്ടായിരുന്നില്ല. മുഖ്യന്റെ പരിഗണനക്ക് വന്നത് ഒരു ബിസിനസ്സുകാരനായിരുന്നു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനായ ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേരാണ് പത്മ പുരസ്‌കാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത്. കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നുവത്രെ. ഇന്ത്യാവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

CM Muthoot

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് 25 ല്‍ അധികം പേരുകള്‍ പത്മ പുരസ്‌കാരങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നുവത്രെ. ഐഎസ് ആര്‍ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണനും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും അടക്കമുള്ള 10 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജ്ജിന്റെ പിതാവാണ് മുത്തൂറ്റ് ജോര്‍ജ്ജ്. ബിസിനസ് പക മുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ വരെ ആരോപിക്കപ്പെട്ടതായിരുന്നു പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകം.

ഉമ്മന്‍ ചാണ്ടിയുമായി മറ്റൊരു ബന്ധം കൂടിയുണ്ട് മുത്തൂറ്റ് കുടുംബത്തിന്. ഉമ്മന്‍ ചാണ്ടിയുടെ ഒരു മകള്‍ വിവാഹം കഴിച്ചിരുന്നത് മുത്തൂറ്റ് കുടുംബത്തില്‍ നിന്നായിരുന്നു. പിന്നീട് മറ്റ് പല പ്രശ്‌നങ്ങള്‍ കൊണ്ടും ഈ വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

രാജ്യത്തെ ഒട്ടുമിക്ക കേന്ദ്രമന്ത്രിമാരും എംപിമാരും പത്മ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത് ബിസിനസുകാരെയാണെന്നും ഇന്ത്യാവിഷന്‍ വാര്‍ത്ത പറയുന്നു. കുമാരമംഗലം ബിര്‍ളക്ക് വേണ്ടിയാണത്രേ ഏറ്റവും അധികം ശുപാര്‍ശകള്‍ ലഭിച്ചത്. പാര്‍ട്ടി ഭേദമില്ലാതെയാണ് ബിര്‍ളക്കായി പത്മ പുരസ്‌കാരത്തിന് ശുപാര്‍ശകള്‍ ഒഴുകിയത്.

English summary
CM Oommen Chandy proposed George Muthoot's name for Padma Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X