Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത്'; ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

തനിക്ക് സ്ഥാനമാനങ്ങളില്‍ അത്ര താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

ganesh

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടതുമുന്നണിയെ വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ രംഗത്തെത്തിയത്. മുന്നണിയില്‍ ആരോഗ്യകരമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. മുന്നണിയില്‍ കൂടിയാലോചന കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗണേഷ് കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് നിയമസഭ കക്ഷി യോഗത്തിലാണ് പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്.

വാര്‍ത്തയാകുന്ന രീതിയിലല്ല

വാര്‍ത്തയാകുന്ന രീതിയിലല്ല

മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ശൈലി ശരിയല്ലെന്നും സര്‍ക്കാര്‍ പണം അനുവദിക്കാതെയാണോ ഗണേഷ് കുമാറിന്റെ മണ്ഡലത്തില്‍ വികസനം നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പത്താനാപുരം മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു കേള്‍പ്പിച്ചു. അതേസമയം, ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

നിയമസഭ കക്ഷി യോഗം

നിയമസഭ കക്ഷി യോഗം

നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായുള്ള നിയമസഭ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് വികസനമെത്തുന്നില്ലെന്ന പരാതി ഉന്നയിച്ചത്. ഭരണകക്ഷി എം എല്‍ എമാരെ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ഗണേഷ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അത് ചെയ്‌തോളൂ എന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

പുറത്തിറങ്ങി നടക്കാന്‍ വയ്യ

പുറത്തിറങ്ങി നടക്കാന്‍ വയ്യ

പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളും പ്രവര്‍ത്തനങ്ങളും പോരെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തനിക്ക് സ്ഥാനമാനങ്ങളില്‍ അത്ര താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

പത്തനാപുരത്തെ ജനങ്ങള്‍

പത്തനാപുരത്തെ ജനങ്ങള്‍

കസേര കിട്ടുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ പറ്റുമോ ?, സത്യം പറയാതിരിക്കാന്‍ പറ്റുമോ ? അതിനൊന്നും എന്നെ കിട്ടില്ല. എനിക്ക് സ്ഥാനമാനങ്ങളോടൊന്നും അത്ര താത്പര്യം ഇല്ല. പത്തനാപുരത്തെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഞാന്‍ നിയമസഭയില്‍ എത്തുന്നു എന്നല്ലാതെ.

ജനങ്ങള്‍ക്കുള്ള സ്‌നേഹവും വിശ്വാസവും

ജനങ്ങള്‍ക്കുള്ള സ്‌നേഹവും വിശ്വാസവും

എന്നോട് എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള സ്‌നേഹവും വിശ്വാസവും എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും പദവിയോ മന്ത്രിക്കസേരയോ കിട്ടുമെന്ന് വെച്ച് പാര്‍ട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് ഗണേ,് കുമാര്‍ തുറന്നടിച്ചു.

മോശപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല

മോശപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല

ഈ സര്‍ക്കാരിനെ മോശപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല. എല്‍ ഡി എഫ് വികസന രേഖയില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, ഗണേഷ് കുമാറിന്റെ വിമര്‍ശനത്തെ പ്രതിപക്ഷവും ഏറ്റെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗണേഷ് കുമാറിന്റെ അഭിപ്രായത്തെ ഏറ്റെടുത്തിരുന്നു.

പ്രതിപക്ഷ ആക്ഷേപം

പ്രതിപക്ഷ ആക്ഷേപം

ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്.

സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം

സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം

ഇപ്പോള്‍ ഭരണകക്ഷി എം എല്‍ എ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം എല്‍ എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+