Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ പ്രതികരിച്ചു; ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

Recommended Video

cmsvideo
    മുഖംനോക്കാതെ നടപടി എന്ന് മുഖ്യമന്ത്രി | Oneindia Malayalam

    തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയും വാര്‍ത്താ കുറിപ്പിലൂടെയുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. സംഭവം നടന്ന് ആറു ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിവാദമായിരുന്നു.

    സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിഷ്പക്ഷമായ അന്വേഷണമാണു നടക്കുക. ആരാണു പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുമ്പോട്ടു പോകും.

     keralacm


    ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരെയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

    ഷുഹൈബ് വധത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. അതേസമയം, ഇപ്പോള്‍ പിടിയിലായവര്‍ ഡമ്മികളാണെന്നും യഥാര്‍ഥ പ്രതികളല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. സിബിഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+