കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്; മുഖ്യമന്ത്രിക്കും ആശങ്ക, ഭാവിയിൽ എന്തും സംഭവിക്കാം... ഉപദേശവും..

സിപിഎം നേതൃത്വത്തില്‍ വന്‍ പ്രചാരണം നല്‍കിയാണ് സംസ്ഥാനത്തെ ആദ്യത്തെ പലിശരഹിത ബാങ്കിങ് സംവിധാനം കണ്ണൂരില്‍ ആരംഭിക്കുന്നത്.

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്പോൾ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച പലിശരഹിത സഹകരണസംഘമായ ഹലാൽ ഫായിദയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...

ക്രിസ്മസിനും അവർ തിരിച്ചെത്തിയില്ല; തിരുപ്പിറവി ദിനത്തിലും കണ്ണീരൊഴിയാതെ തീരഗ്രാമങ്ങൾ...ക്രിസ്മസിനും അവർ തിരിച്ചെത്തിയില്ല; തിരുപ്പിറവി ദിനത്തിലും കണ്ണീരൊഴിയാതെ തീരഗ്രാമങ്ങൾ...

സിപിഎം നേതൃത്വത്തില്‍ വന്‍ പ്രചാരണം നല്‍കിയാണ് സംസ്ഥാനത്തെ ആദ്യത്തെ പലിശരഹിത ബാങ്കിങ് സംവിധാനം കണ്ണൂരില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത് നിക്ഷേപകരെയും സഹകരണ സംഘത്തിന്റെ ഭാരവാഹികളെയും ഒരുപോലെ ഞെട്ടിച്ചു. കാർഷിക വായ്പ പൂർണ്ണമായും പലിശരഹിതമാക്കാനുള്ള സർക്കാർ തീരുമാനത്തെ നബാർഡ് എതിർത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തൻറെ ആശങ്ക പ്രകടിപ്പിച്ചത്.

കണ്ണൂരിൽ....

കണ്ണൂരിൽ....

ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഏറെ പ്രചാരമുള്ള പലിശരഹിത ബാങ്കിങ് സംവിധാനം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഇസ്ലാംമത വിശ്വാസ പ്രകാരം പലിശ ഇടപാട് ശിക്ഷാർഹമാണ്. ഇക്കാരണത്താൽ മുസ്ലിംങ്ങളിൽ ഒരു വിഭാഗം നിലവിലെ ബാങ്കിങ് ഇടപാടുകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് കണ്ണൂരിൽ സിപിഎം നേതൃത്വത്തിൽ പലിശരഹിത ബാങ്കിങ് സംവിധാനം ആരംഭിക്കുന്നത്.

സഹകരണ സംഘം...

സഹകരണ സംഘം...

ഹലാൽ ഫായിദ് സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി പലിശരഹിത ബാങ്കിങ് സംവിധാനം ആരംഭിക്കുന്നത്. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർവഹിച്ചു. ഈ വേദിയിൽ വച്ചാണ് പലിശരഹിത ബാങ്കിങ് സംവിധാനത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതും, ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയതും.

ഭാവിയിൽ...

ഭാവിയിൽ...

നിലവിലെ നടപടിക്രമങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോൾ ഭാവിയിലുണ്ടാകുന്ന ക്രമപ്രശ്നങ്ങളെ മുൻകൂട്ടി കാണണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മുൻപ് കാർഷിക വായ്പ പലിശരഹിതമാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ നബാർഡ് കർക്കശ നിലപാട് സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻകൂട്ടി മനസിലാക്കണം...

മുൻകൂട്ടി മനസിലാക്കണം...

ഏകപക്ഷീയ രീതിയിൽ പലിശ കുറക്കാനുള്ള തീരുമാനമെടുത്താൽ ഇടപെടലുകളുണ്ടാകുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. പലിശരഹിത ബാങ്ക് നേരത്തെ തുടങ്ങാൻ തീരുമാനിച്ചപ്പോഴും ഇടപെടലുകളുണ്ടായിരുന്നു. അതിനാൽ ഹലാൽ ഫാദിയയുടെ പ്രവർത്തനത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഭാരവാഹികൾ മുൻകൂട്ടി മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
cm pinarayi says about interest free banking facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X