കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ നിന്ന് സെപ്റ്റംബറിൽ പറക്കാം! കേരളത്തിലെ ഏറ്റവും വലിയ റൺവേ, ജെറ്റും ഗോ എയറും എപ്പോഴേ റെഡി...

റൺവേ നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ റൺവേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറും.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള നിർമ്മാണം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അബിയേട്ടാ ഒന്നു വിളിക്കൂ, ഞാൻ മരിച്ചു പോകും അബിയേട്ടാ'! കാവ്യയുടെ മരണം; പിസി ജോർജും രംഗത്ത്...'അബിയേട്ടാ ഒന്നു വിളിക്കൂ, ഞാൻ മരിച്ചു പോകും അബിയേട്ടാ'! കാവ്യയുടെ മരണം; പിസി ജോർജും രംഗത്ത്...

എംഎൽഎയാകാൻ മോഹിച്ച സുരേന്ദ്രന്റെ കീശ കാലിയാകും? വിമാനടിക്കറ്റിന് പണമില്ല, പാടുപെടും....എംഎൽഎയാകാൻ മോഹിച്ച സുരേന്ദ്രന്റെ കീശ കാലിയാകും? വിമാനടിക്കറ്റിന് പണമില്ല, പാടുപെടും....

തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ
തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. റൺവേ നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ റൺവേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറും.

kannurairport

ആഭ്യന്തര, രാജ്യാന്തര വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്സിന് അബുദാബിയിലേക്കും, ഗോ എയറിന് ദമാമിലേക്കും സർവ്വീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലെ 84 തസ്തികകളിൽ ഇതിനോടകം നിയമനമായി. ബാക്കിയുള്ള 94 തസ്തികകളിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 41 തസ്തികകൾ വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകിയവർക്കായി നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം! മുസ്ല്യാരും പാചകക്കാരനും പിടിയിൽ, 13കാരനെ ഒരുമിച്ച്...കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം! മുസ്ല്യാരും പാചകക്കാരനും പിടിയിൽ, 13കാരനെ ഒരുമിച്ച്...

വിമാനത്താവളത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം ജനുവരി അവസാനത്തോടെ പൂർത്തിയാക്കും. സെപ്റ്റംബറോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂർ വിമാനത്താവള ബോർഡിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന
ചടങ്ങിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
cm pinarayi says that kannur airport will function from september 2018.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X