കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സ്';ടീസ്റ്റയുടെ അറസ്റ്റിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം;മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെറ്റില്‍വാദ്, ആർബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിനമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാര്‍ വിരുദ്ധരെ മുഴുവന്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാന്‍. പരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതൊക്കെയാവും ഫലം എന്ന ഭീഷണിയാണിത്. ആ ഭീഷണിക്ക് മുന്നിലാണ് കോണ്‍ഗ്രസ്സ് മുട്ടുവിറച്ച് മൗനം പൂണ്ടത്.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കേസിന്‍റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്നായിരുന്നു അഭിഷേക് സിംഗ്വി പ്രതകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണരൂപം ഇങ്ങനെ

വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്: രൂക്ഷ വിമർശനവുമായി പിണറായി വിജയന്‍വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്: രൂക്ഷ വിമർശനവുമായി പിണറായി വിജയന്‍

1


'കോണ്‍ഗ്രസുകാര്‍ എന്നും മറക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് ഏഹ്സാന്‍ ജഫ്രി. മുന്‍ കോണ്‍ഗ്രസ്സ് എംപിയാണ്.അദ്ദേഹത്തിന്‍റെ വിധവയാണ് ഇപ്പോള്‍ എണ്‍പത്തിയഞ്ചു വയസ്സുള്ള സാകിയ ജഫ്രി. അവര്‍ നിയമപോരാട്ടം തുടങ്ങിയിട്ട് പത്തൊന്‍പത് വര്‍ഷത്തിലേറെയായി. ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ സാകിയയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ്സ് എംപിയുമായ എഹ്സാന്‍ ജഫ്രി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ജെഫ്രിയുടെ വീട്ടിലേക്കാണ് കോളനിവാസികള്‍ അഭയംതേടിയെത്തിയത്. തുടര്‍ന്നുനടന്ന തീവെപ്പില്‍ ജെഫ്രിയുള്‍പ്പെടെ 69 പേരാണ് അന്നവിടെ വെന്തുമരിച്ചത്.

2

നരേന്ദ്ര മോദിക്കും മറ്റ് അറുപതോളം പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എസ് ഐ ടി റിപ്പോര്‍ട്ട് ശരിവെച്ചതിനെതിനെതിരെ സാക്കിയ ജഫ്രി സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജി തള്ളിക്കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദ്ദേശമായി വന്നത്. എന്നാല്‍, സാകിയ ജെഫ്രിയുടെ നിയമപോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതുപോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോണ്‍ഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുകപോലും ചെയ്തിട്ടില്ല.

3


ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ സാകിയ ജഫ്രിയെ കാണരുതെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോട്ടുകള്‍ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു
കോണ്‍ഗ്രസിന്‍റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ 'ടെംപിള്‍ ടൂര്‍' നടത്താന്‍ സമയം കണ്ടെത്തിയ രാഹുല്‍ ഗാന്ധി എഹ്സാന്‍ ജാഫ്രിയെപ്പറ്റിയോ ഗുല്‍ബര്‍ഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.സാക്കിയയുടെ കേസിലെ പെറ്റിഷണര്‍ നമ്പര്‍ 2 ആയ ടീസ്ത സെറ്റല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റില്‍ സാധാരണ ഗതിയിൽ ജനാധിപത്യ പാർട്ടികൾ എതിർക്കുമല്ലോ? എന്നാൽ കോണ്‍ഗ്രസ്സ് പാര്‍ടി പ്രതികരിച്ച രീതി കണ്ടാല്‍ ആ പാര്‍ടിയെയോര്‍ത്ത് കഷ്ടം തോന്നും. അറസ്റ്റിനെതിരെ വലുതായൊന്നും വേണ്ട, ചെറുതായി ഒന്ന് പ്രതിഷേധിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുമായിരുന്നില്ലേ?

4

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിനമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാര്‍ വിരുദ്ധരെ മുഴുവന്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാന്‍. പരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതൊക്കെയാവും ഫലം എന്ന ഭീഷണി. ആ ഭീഷണിക്കുമുന്നിലാണ് കോണ്‍ഗ്രസ്സ് മുട്ടുവിറച്ച് മൗനം പൂണ്ടത്.ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സ്. ഇത് ഗൗരവമായി നാം ചിന്തിക്കുന്നത് നന്നാവും. ഞങ്ങൾക്കെതിരെ പറയുന്ന കോൺഗ്രസിന്റെ ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണ്. കോൺഗ്രസിനൊപ്പം നിൽക്കുന്ന ലീഗിനെ പോലുള്ള മറ്റു പാർട്ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും',മുഖ്യമന്ത്രി പറഞ്ഞു.

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
Suresh Gopi BJPയോട് പിണങ്ങിയോ ? | *Politics

English summary
CM Pinarayi slams Congress for the silence on teesta setalvad's custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X