കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീരുമേഡ് കസ്റ്റഡി മരണം: കുറ്റക്കാര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

  • By
Google Oneindia Malayalam News

ഇടുക്കി: പീരുമേഡിലെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

pinaraayichenni

<strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത</strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

കസ്റ്റഡി മരണക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. പ്രാഥമിക അന്വേഷണ്തിന് ശേഷമേ എന്തെങ്കിലും തിരുമാനത്തില്‍ എത്താന്‍ സാധിക്കൂ. അതേസമയം തെറ്റു ചെയ്യാത്തവരെ എന്തൊക്കെ സംഭവിച്ചാലും സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. വാരപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ് മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്. കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് സിറ്റി കമ്മീഷ്ണറായത് എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിനും കീറാചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടെങ്കിലും അത് കാലതാമസമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

<strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ</strong>റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ

English summary
CM Pinarayi Vijayan about custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X