Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിച്ച ചരിത്രം മാത്രം; അത്യപൂര്‍വ്വം നിയമസഭാ സാമാജികരിലൊരാള്‍; ഉമ്മന്‍ചാണ്ടിയെ കുറിച്ച് പിണറായി

തിരുവനന്തപുരം: കേരള നിയമസഭയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസയറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ ആവര്‍ത്തിച്ച് നിയമസഭയില്‍ എത്തുകയും സഭയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്യുകയെന്നത് ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വം പേര്‍ക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യമാണെന്നും ആ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്നും പിണറായി വിജയന്‍ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
    Pinarayi vijayan praises oommen chandy abundantly | Oneindia Malayalam
    oommenchandy

    1970 മുതല്‍ 11 തവണ തെരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളി എന്ന ഒറ്റ മണ്ഡലത്തില്‍ നിന്നും വിജയിച്ചുവെന്നത് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ അപൂര്‍വ്വ നേട്ടമായി പിണറായി വിജയന്‍ കണക്കാക്കുന്നത്. നിയമസഭയിലെ ഈ അപൂര്‍വ്വതയില്‍ ഉമ്മന്‍ചാണ്ടിയെ കടന്നു നില്‍ക്കുന്നത് കെ എം മാണി മാത്രമായിരിക്കുമെന്നും കെ ആര്‍ ഗൗരിയമ്മക്ക് അടക്കം ഒന്നാം നിയമസഭ മുതല്‍ക്കേ സഭയിലുണ്ടായിരുന്നവരുണ്ടെങ്കിലും അവര്‍ക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

    1970 ല്‍ ഇരുവരും ഒരേ ദിവസമാണ് നിയമസഭയില്‍ എത്തിയതെന്നും അക്കാലത്ത് തന്നെ കേരള നിയമസഭയില്‍ നിരവധി യുവാക്കള്‍ എത്തിയെന്ന പ്രത്യേകത ഉണ്ടായിരുന്നു. അവരില്‍ മറ്റൊരാള്‍ക്കും സാധ്യമാകാത്ത നേട്ടമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുന്ന് തവണ മന്ത്രിയും നാലാം തവണ മുഖ്യമന്ത്രിയും ആയിരുന്നു. ഇതിന് പുറമേ ധനം, ആഭ്യന്തരം, തൊഴില്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നതും വലിയ നേട്ടമായി കണക്കാക്കുന്നു.

    ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ട് ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് അദ്ദേഹത്തിനെ എപ്പോഴും നയിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും എപ്പോഴും പുല്‍പ്പള്ളിക്കാരനായി ഇരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യം പോലും ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനുള്ളിലെ പല നിര്‍ണ്ണായക ഘട്ടത്തിലും സ്വന്തമായ നിലപാട് കൊണ്ട് ശ്രദ്ധേയനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+