കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരങ്കാവ് കേസ്; 'മക്കള്‍ കേസില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകും': പിണറായി വിജയൻ

Google Oneindia Malayalam News

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയ്ക്ക് കൈമാറിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സ്വമേധയാ കേന്ദ്രം ഏറ്റെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കേസ് പരിശോധിക്കും മുമ്പെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്, ഏത് മക്കൾ ജയിലിലായാലും അച്ഛനമ്മമാർക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്യങ്ങളെല്ലാം അലന്റെയും താഹയുടേയും കുടംബത്തെ അറിയിച്ചിരുന്നു എന്നും സർക്കാർ വിശദീകരിച്ചു. അഞ്ച് വര്‍ഷമായി അലനും താഹയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ഒന്നും ആഭ്യന്തരമന്ത്രിയായിരുന്നു. അക്കാര്യമൊന്നും രമേശ് ചെന്നിത്തലയ്ക്കും എംകെ മുനീറിനും അറിയില്ലേ എന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.

എൻഐഎ നിയമം

എൻഐഎ നിയമം


അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാൻ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണ്. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എൻഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്‍റിൽ കഴിയുന്ന അലനും താഹയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താകാൻ കാരണം ഹാജര്‍ കുറവായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കത്തുംകൊണ്ട് പോകണോ?

കത്തുംകൊണ്ട് പോകണോ?

ആരെ കേസിൽ പെടുത്തണം ആരെ ഒക്കെ ഒഴിവാക്കണം എന്നു ഈ സർക്കാർ തീരുമാനിക്കാറില്ല. കത്തും കൊണ്ട് അമിത്ഷായുടെ മുന്നിൽ പോകണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദിച്ചു. യുഡിഎഫിന്‍റെ കാലത്ത് 123 യുഎപിഎ കേസുകൾ എടുത്തിട്ടുണ്ട്, അന്ന് എൻഐഎ ഏറ്റെടുത്തത് 9 കേസുകളാണ്. ഇന്ന് കത്തുംകൊണ്ട് അമിത് ഷായുടെ മുന്നിൽ പോകണമെന്ന് പറയുന്നവർ അന്ന് കേന്ദ്രത്തിന് മുന്നിൽ കേസുമായി ബന്ധപ്പെട്ട് പോയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.

ആര് പറയുന്നതാണ് ശരി?

ആര് പറയുന്നതാണ് ശരി?

നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലിൽ കഴിയുകയാണ്. തെളിവുണ്ടോ എന്ന് പോലും പോലീസിന് വ്യക്തതയില്ലെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ എംകെ മുനീർ ആരോപിച്ചു. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ അടക്കം നിരവധി പേർ കേസിനെ തള്ളി പറഞ്ഞു. ജില്ല സെക്രട്ടറി പറയുന്നതാണോ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാണോ ശരിയെന്ന് മുനീർ നിയമസഭയിൽ ചോദിച്ചു.

കേസിന്റെ വിശദാംശങ്ങൾ...

കേസിന്റെ വിശദാംശങ്ങൾ...

അലൻ ഷുഹൈബും മാധ്യമ വിദ്യാര്‍ത്ഥിയായ താഹ ഫസലും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റിലാകുന്നത്. പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെയും പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇവര്‍ ചെയ്ത കുറ്റം എന്തെന്നോ ഇവര്‍ക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാടെന്നും അടിയന്തിര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.

English summary
CM Pinarayi Vijayan about Pantheerankavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X